ഇസ്‌റാഈല്‍ നരനായാട്ടിനു മുന്നില്‍ മൗനം തന്നെ; ബൈഡന്‍ എന്ന പ്രതീക്ഷ അവസാനിക്കുന്നോ
വാഷിങ്ടണ്‍: ഒരു ജനതക്കുമേല്‍ ഇസ്‌റാഈല്‍ മരണമഴ പെയ്യിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിരിക്കുന്നു. ലോകം മുഴുവന്‍ അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്. നിരവധി രാഷ്ട്രങ്ങള്‍ നരനായാട്ട് അവസാനിപ്പിക്കാന്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെടുന്നു. എന്നാല്‍ ഏറെ പ്രതീക്ഷ നല്‍കി അധികാരത്തിലേറിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മൊനം പാലിക്കുകയാണ്. സംഭവങ്ങള്‍ ഇത്രയേറെ രൂക്ഷമായിട്ടും ബൈഡന്‍ പ്രതികരിച്ചിട്ടില്ല.
അധികാരത്തിലേറിയ അവസരത്തില്‍ ഫലസ്തീനുമായി നല്ലബന്ധം സ്ഥാപിക്കുമെന്ന പ്രഖ്യാപിച്ചയാളാണ് ബൈഡന്‍. ഫലസ്തീനില്‍ നയതന്ത്ര കാര്യാലയം ആരംഭിക്കാന്‍ സന്നദ്ധമാണെന്നും ഫലസ്തീന്‍ ജനതയുടെ സാമ്പത്തിക വികസനത്തിനും മാനുഷിക സഹായത്തിനും ഉതകുന്ന പദ്ധതികള്‍ പുനഃസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും ഐക്യരാഷ്ട്ര സഭയിലെ യു.എസ് ആക്ടിങ് പ്രതിനിധി റിച്ചാര്‍ഡ് മില്‍സാണ് രക്ഷാസമിതിയില്‍ അറിയിച്ചിരുന്നു. കൂടാതെ, ഫലസ്തീന് സാമ്പത്തിക സഹായം നല്‍കുന്നത് പുനഃസ്ഥാപിക്കാനും അമേരിക്കക്ക് പദ്ധതിയുണ്ടെന്നും മില്‍സ് സൂചിപ്പിച്ചിരുന്നു. 2018ല്‍ ഫലസ്തീനുള്ള 200 മില്യണ്‍ ഡോളറിന്റെ സഹായം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു.
ട്രംപ് ഭരണകൂടം അവസാനിപ്പിച്ച ഫലസ്തീനുമായുള്ള നയതന്ത്ര നടപടികള്‍ പുനനാരംഭിക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കം തെല്ലൊന്നുമല്ല പ്രതീക്ഷ ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ ബൈഡന്‍ പാലിക്കുന്ന മൗനം എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."