വിചാരണ തടവുകാരനായ ഹാനി ബാബുവിന് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് കുടുംബം; ഇടപെടാമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ഭീമകൊറേഗാവ് കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് മതിയായ ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കുടുംബം. ഇതേ തുടര്‍ന്ന് ഹാനിബാബുവിന് ചികിത്സ ലഭ്യമാക്കാന്‍ തുടര്‍ നടപടി കൈകൊള്ളാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇക്കാര്യം കുടുംബത്തെയും അറിയിച്ചിട്ടുണ്ട്.
ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് ഭാര്യ പറയുന്നത്.
ഭീമകൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്‍ഗാര്‍ പരിഷത്ത് കേസിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും മലയാളി പ്രൊഫസറുമായ ഹാനി ബാബു വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ കണ്ണിന് അണുബാധ ഉണ്ടായെന്നും അണുബാധ തലച്ചോറിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഹാനി ബാബുവിന്റെ കണ്ണിന് അണുബാധ ഉണ്ടായെന്നും അണുബാധ തലച്ചോറിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിലും അവര്‍ വ്യക്തമാക്കി. ഹാനി ബാബുവിന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് പരിഗണിച്ചാണ് മുഖ്യമന്ത്രി തുടര്‍ നടപടികള്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."