HOME
DETAILS
MAL
കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാട്ടി: കൊവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ആര്.എസ്.എസ് മേധാവി
backup
May 15 2021 | 16:05 PM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഉണ്ടായതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ആര്.എസ്.മേധാവി മോഹന്‍ ഭഗത്.ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാരും പൊതുജങ്ങളും, അധികാരികളും അലംഭാവം കാണിച്ചെന്നും അതിനാലാണ് രാജ്യം ഇപ്പോള്‍ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ യുക്തിയില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണം. ഇപ്പോള്‍ മൂന്നാം തരംഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സ്വയം ഭയപ്പെടേണ്ടതില്ലെന്നും, സ്വയം തയ്യാറെടുക്കുകയാണ് വേണ്ടതെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
ഇത് ആദ്യമായാണ് കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പരസ്യമായി ആര്‍എസ്എസ് രംഗത്തെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."