HOME
DETAILS
MAL
ലക്ഷദ്വീപിലേക്ക് പുറപ്പെട്ട മത്സ്യബന്ധനന ബോട്ട് അപകടത്തില്‍പ്പെട്ട സംഭവം: 9 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
backup
May 15 2021 | 17:05 PM
കവരത്തി:കൊച്ചി വൈപ്പിനില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു. ബോട്ടില്‍ ഒന്‍പത് പേരുള്ളതായി സ്ഥിരീകരണം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ഏഴ് നാഗപട്ടണം സ്വദേശികളെയും രണ്ട് ഉത്തരേന്ത്യക്കാരെയും ആണ് കാണാതായത്.ബിത്ര ദ്വീപിനടുത്തുവെച്ചാണ് ബോട്ട് മുങ്ങിയത്.ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് സുരക്ഷിതമായി അടുപ്പിച്ചു. ഈ ബോട്ടിലുണ്ടായിരുന്നവരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്.
ലക്ഷദ്വീപില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്.ഇത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പല്‍ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."