HOME
DETAILS

സാമൂഹിക പ്രശ്‌നങ്ങളും മുസ്‌ലിം പ്രതികരണങ്ങളും

  
backup
May 05 2022 | 19:05 PM

article-284653-459623-1

വെള്ളിപ്രഭാതം
ശുഐബുൽഹൈതമി


രാഷ്ട്രീയവും സാമൂഹികവുമായ വെല്ലുവിളികൾക്കും ഭീഷണികൾക്കും മുന്നിൽ മൂല്യാധിഷ്ഠിത സമൂഹമെന്ന നിലയിൽ മുസ്‌ലിംകൾ രൂപീകരിക്കേണ്ട പ്രതികരണകല എപ്രകാരമായിരിക്കണം എന്നത് ഇക്കാലത്ത് ഗൗരവമായ ആലോചന അർഹിക്കുന്നു. പ്രശ്‌നങ്ങളെ പ്രശ്‌നവൽക്കരിച്ച് മറ്റൊരു പ്രശ്‌നമാവാതെ പരിഹാരക്രിയ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ എങ്ങനെയാണ് അതിലേക്ക് എത്തിച്ചേരാനാവുക? ഓരോ തത്വശാസ്ത്രവും മനുഷ്യന്റെ ഓരോ തരം സ്വത്വങ്ങളെ മുൻനിർത്തിയാണ് സംസാരിക്കുന്നത്. ഉദാഹരണത്തിന്, അംബേദ്കറൈറ്റുകൾ ദലിത് സ്വത്വത്തെയും മാർക്‌സിസ്റ്റുകൾ തൊഴിലാളി സ്വത്വത്തെയും രാഷ്ട്രവാദികൾ ദേശീയസ്വത്വത്തെയുമാണ് അവരുടെ പ്രാപഞ്ചിക സാമൂഹികവ്യവഹാരങ്ങൾ രൂപപ്പെടുത്തുമ്പോൾ അടിസ്ഥാനമാക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഇസ്‌ലാം അടിസ്ഥാനമാക്കുന്ന സ്വത്വം ആത്മീയതയാണ്. പ്രപഞ്ചത്തെ മനസിലാക്കാനും മനുഷ്യനെ നിർവചിക്കാനും അതിഭൗതികമായ (Metaphysical) അർഥതലങ്ങളെ മുൻനിർത്തുന്ന ഇസ്‌ലാം ഭൗതികമായ കാര്യത്തെ പോലും അഭൗതികതയോട് ബന്ധപ്പെടുത്തിയാണ് മനസിലാക്കുന്നത്. ആ അന്വേഷണത്തിന്റെ ഉത്തരമാണ് അല്ലാഹു എന്ന സത്യാരാധ്യൻ.
മുസ്‌ലിംകളുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന രാഷ്ട്രീയസാഹചര്യം ഇവിടെ ഉണ്ടാക്കിയത് ഏതെങ്കിലും സങ്കുചിത രാഷ്ട്രീയ തത്വശാസ്ത്രമല്ല, മറിച്ച് അല്ലാഹുവാണ്. അവൻ ചിലരെ ചിലർക്കുമേൽ അധികാരികളാക്കുന്നു. ഇന്നത്തെ അധികൃതരെ നാളെ അധഃകൃതരാക്കുന്നു. 'നബിയേ പ്രാർഥിക്കുക: അല്ലാഹുവേ, നീ ഇച്ഛിക്കുന്നവർക്ക് നീ അധികാരമേകുന്നു. നീ വിചാരിക്കുന്നവരെ നീ തന്നെ സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്യുന്നു. നിന്റെ പക്കലല്ലോ ഉത്തമമുള്ളത്. നീ സർവതിനും പോന്നവൻ തന്നെ' എന്ന വിശുദ്ധ ഖുർആൻ വചനമാണതിന് ആധാരം. അക്കാര്യം മറ്റൊർഥത്തിൽ പൂന്താനം ജ്ഞാനപ്പാനയുടെ കാലലീലയിൽ കോർത്തതും നല്ലെഴുത്താണ്.


'ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെതോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍'ഈ മെറ്റാഫിസിക്കൽ വായനയാണ് മുസ്‌ലിമിന്റെ അടിസ്ഥാന തത്വശാസ്ത്രം. നബി (സ)യുടെ പതിവ് പ്രാർഥനകളിലൊന്നിന്റെ ഹൃദയഭാഗം, 'വലാ തുസ്വല്ലിത്വ് അലൈനാ മൻ ലാ യഖാഫുക വലാ യർഹമുനാ' എന്നായിരുന്നു. നിന്റെ നേരെ പേടിയോ ഞങ്ങളുടെ നേരെ കരുണയോ തോന്നാത്തവരെ ഞങ്ങളുടെ ഭരണാധികാരികളാക്കരുതേ എന്നു നബി (സ) പ്രാർഥിക്കുമ്പോൾ ചുറ്റുവട്ടങ്ങൾ മുസ്‌ലിംകൾക്കെതിരേ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. അല്ലാഹുവിന്റെ നിർദേശങ്ങൾക്കൊത്തായിരുന്നു പ്രതിഷേധങ്ങൾക്ക് രൂപഭേദങ്ങൾ സംഭവിച്ചത്. ഭൗതിക സ്വത്വത്തെയൂന്നി ആദർശ രൂപീകരണം നടത്തണമെങ്കിൽ ഒന്നുകിൽ ജാതീയതയാലോ വർഗത്വത്തിലോ ഇസ്‌ലാമിനെയും തളക്കേണ്ടിവരും. ഇസ്‌ലാം ഒരു ജാതിയോ മുസ്‌ലിംകൾ ഒരു വർഗമോ അല്ല. നബി (സ) നിർവഹിച്ച സാമൂഹിക പുനർവ്യാഖ്യാനം ഗോത്രീയതയിലും (Tribalism) ജാതീയതയിലും (Casteism) ബന്ധിതമായിരുന്ന അറേബ്യയെ അസ്തിത്വ ബോധത്തിലേക്ക് പരിവർത്തിപ്പിച്ചു കൊണ്ടായിരുന്നു.


ഇസ്‌ലാം ഭൗതികമായ വർഗബോധത്തിന്മേൽ രാഷ്ട്രീയം കെട്ടിപ്പൊക്കിയാലുണ്ടാവുന്ന അനർഥങ്ങളെ കുറിച്ച് ആംഗലേയ സൂഫി പണ്ഡിതൻ അബ്ദുൽ ഹകീം മുറാദ് ദീർഘമായി സംസാരിച്ചിട്ടുണ്ട്. മുസ് ലിംകൾ വ്യക്തിപരമായി അല്ലാഹുവിനോട് അവരുടെ അസ്തിത്വം ബന്ധപ്പെടുത്തുന്നവരും മനുഷ്യരെ ഒന്നടങ്കം സമഭാവനയോടെ വീക്ഷിക്കുന്നവരുമാണ്. മനുഷ്യരെ മനുഷ്യർ എന്ന നിരുപാധികത്വത്തോടെ വീക്ഷിക്കുന്ന കാര്യത്തിലെ ഒരുമയിൽ നിന്നാണ് മുസ്‌ലിംകളുടെ സാഹോദര്യം ആരംഭിക്കുന്നത്. അതായത്, മുസ്‌ലിംകൾ മുസ്‌ലിംകൾക്കു വേണ്ടി ജീവിക്കേണ്ടവരല്ല, മറിച്ച് മനുഷ്യർക്കു വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കേണ്ടവരാണ്. ആധ്യാത്മികതയുടെ പശ്ചാത്തലവും അല്ലാഹു എന്ന ലക്ഷ്യബോധവും മനുഷ്യൻ എന്ന പരിഗണനയും നിശ്ചയിക്കുന്ന രാഷ്ട്രീയമായിരുന്നു സൂഫികളുടേത്. മുസ്‌ലിംകൾ അങ്ങനെയൊരു ജനവിഭാഗമായി മാറിയാൽ അസ്തിത്വം നിഷേധിക്കുന്നവർക്ക് പടരാനുള്ള വായുകിട്ടാതെ തീ കെട്ടണഞ്ഞുകൊള്ളും.


യൂസുഫ് നബി നടത്തിയ സ്വപ്നവ്യാഖ്യാനം ഖുർആൻ ഉദ്ധരിച്ചത് ശ്രദ്ധിച്ചാൽ പ്രശ്‌നത്തിന്റെ ഇരുവശവും മനസിലാവും. പ്രശ്‌നം പറഞ്ഞ് സമൂഹത്തെ ഭയചകിതരാക്കാതെ പരിഹാരം പറഞ്ഞു. എതിരാളികളുടെ മർദനങ്ങളെ സംബന്ധിച്ച് ജനങ്ങളോട് സങ്കടം പറയുന്ന പ്രവാചകൻ ഒരിടത്തുമില്ല. പ്രവാചകന്മാരുടെ രീതി ജനങ്ങളിൽനിന്നും തിരിച്ചുകിട്ടുന്നതിനൊത്ത് സ്വന്തം അജണ്ട രൂപപ്പെടുത്തുന്നതായിരുന്നില്ല. ദൃഢനിശ്ചയം, ജീവിതവിശുദ്ധി, കാരുണ്യബോധം, സത്യസന്ധത തുടങ്ങിയ അടിസ്ഥാന ഗുണങ്ങൾ ജീവിതത്തിലൂടെ സാക്ഷാൽക്കരിച്ച് ശത്രുക്കളെ ഇച്ഛാഭംഗിതരാക്കുകയോ ആകർഷിച്ച് കീഴ്‌പ്പെടുത്തുകയോ ചെയ്യുകയായിരുന്നു അവർ. മുറ്റത്ത് ശത്രുക്കൾ ആക്രോശം മുഴക്കി നിരന്നുനിൽക്കുമ്പോൾ തന്ത്രപൂർവം ശത്രുക്കളില്ലാത്ത മദീനയിലേക്ക് ഹിജ്‌റ പോയ നബി (സ) കാണിച്ച ശുഷ്‌കാന്തിയിലാണ് വെളിച്ചം തിരിതാഴാതെ ബാക്കിയായത്. മക്കക്കാർക്ക് മദീനയിൽവച്ച് ഇസ്‌ലാമിനെ കാണാനായതിനാലാണ് മക്ക മുസ്‌ലിംകളുടേതായത്.


പീഡിതബോധം മുസ്‌ലിംകളെ സ്തംഭനാവസ്ഥയിലേക്ക് തള്ളിയിടുന്നത് ശത്രുക്കളെ മാത്രം നോക്കിയിരിക്കുന്നതു കൊണ്ടാണ്. തിരിച്ചടിയേൽക്കാനും വരിക്കാനും ശത്രുക്കളിലേക്ക് ചെന്നുകൊടുക്കുന്ന പീഡിതബോധത്തിൽ നിന്നാണ് ഇരവാദം ജനിക്കുന്നത്. നിലനിൽക്കുന്ന യാഥാർഥ്യങ്ങൾ യാഥാർഥ്യങ്ങൾ തന്നെയാണ്. രാഷ്ട്രീയ ശാക്തീകരണം ആവശ്യമാണ്. അവകാശ സംരക്ഷണം ജീവൽപ്രശ്‌നവുമാണ്. പിന്നെ എന്താണ് മാറ്റം പറഞ്ഞതെന്നാൽ, സ്വന്തം കാര്യങ്ങൾ ചെയ്യാൻ നേരംകിട്ടാത്തവിധം വിരോധികൾക്ക് വിഷയങ്ങളിൽനിന്നും വിഷയങ്ങളിലേക്ക് പന്തടിക്കാനുള്ള കളിപ്പാട്ടമായി നാം മാറുന്നത് മനോഘടനാപരമായ ചില രാഷ്ട്രീയ തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട് എന്നാണ്. മനുഷ്യരെ മുസ്‌ലിമാക്കിയ ഇസ്‌ലാമിന് അക്കാരണത്താൽ മുസ്‌ലിംകൾ നേരിടേണ്ടിവരുന്ന ജിവിതവൈഷമ്യങ്ങളെ മറികടന്ന് കൊടുക്കാനുള്ള ആന്തരികബലം തീർച്ചയായും ഉണ്ട്.
നീതിയുടെ പരമമായ സംസ്ഥാപനം ഇഹലോകത്ത് സാധ്യമല്ല എന്നുമാത്രമല്ല, പരലോകത്തെ യുക്തിസഹമാക്കുന്ന ആവശ്യം അതാണെന്ന വസ്തുത ഇവിടെ പ്രധാനപ്പെട്ടതാണ്. കനേഡിയൻ സൂഫി പണ്ഡിതനും ശൈഖ് ഉമർ ഹാഫിസിന്റെ ശിഷ്യനുമായ ശൈഖ് ഹംദ് ബിൻ ഈസ മുന്നോട്ടുവയ്ക്കുന്ന ചില നിരീക്ഷണങ്ങളുണ്ട്. മുസ്‌ലിംകൾക്ക് നീതി നിഷേധിക്കുന്നവരോട് പ്രതിഷേധിച്ചു തീരുന്ന ആയുസ് ശത്രുക്കളുടെ ലാഭകോളത്തിലെ മികച്ച വരവുകളിലൊന്നായിരിക്കും. അത്തരം പ്രതികാര പ്രതികരണങ്ങൾ പോലും ശത്രുവിന്റെ ക്രിയ തന്നെയാണെന്നാണ് ഹംദ് ബിൻ ഈസയുടെ ശ്രദ്ധേയമായ നിരീക്ഷണം.


മതം ഫാക്ടറാവുന്ന ഏതു രാഷ്ട്രീയവും മുസ്‌ലിംവിരുദ്ധതയ്ക്ക് മൈലേജ് വർധിപ്പിക്കുന്ന കാലാവസ്ഥയിൽ ആ നിരീക്ഷണം വളരെ വ്യക്തമാണ്. ഇളകിമറിയുന്ന മുസ്‌ലിംകളുടെ പ്രതിരാഷ്ട്രീയം എതിരാളികൾ ആദ്യം ചുവരിലേക്കടിച്ച പന്ത് തിരികെ അവരിലേക്കുതന്നെ മടങ്ങുന്നതാണ്. പന്തിന്റെ മടക്കം അത് തട്ടിയ ചുവരിന്റെ പ്രവർത്തനമല്ല, ആദ്യം തൊഴിച്ച കാൽക്രിയ തന്നെയാണ്.


തൽക്കാലമല്ല, പിൽക്കാലമാണ് പ്രധാനം എന്നതാണ് മതത്തിലെ മിതത്വബോധം. ഭരണാധികാരികളോട് സാധിക്കുന്നത്ര സംയമന സഹവർത്തിത്വമാണതിന്റെ സ്വാഭാവികരീതി. മധ്യകാലഘട്ടങ്ങളിൽ ജീവിച്ച ഉലമാക്കൾ അവരുടെ ഗ്രന്ഥരചനകൾ പ്രസിദ്ധപ്പെടുത്താൻ വേണ്ടി, മാനസികമായി വിയോജിപ്പുള്ള രാജാക്കന്മാരുടെ മുഖസ്തുതികൾ ചേർക്കുക പതിവായിരുന്നു. ആരാധനയും പ്രബോധനവും സാധ്യമാവാൻ ഒരുക്കപ്പെടേണ്ട പ്രതലം ഭയമുക്തവും സുഭിക്ഷവുമാകേണ്ടതുണ്ടെന്ന് വിശുദ്ധ ഖുർആൻ സൂചിപ്പിക്കുന്നു. ഫിർഔനിന്റെ കൊട്ടാരത്തിൽ ചെല്ലാനും സ്മിതഭാഷണം നടത്താനുമാണ് കലീമുല്ലാഹ് കൽപ്പിക്കപ്പെട്ടത്.


എന്നാൽ, രാജാക്കന്മാരോട് സമരോത്സുക്യം പ്രകടിപ്പിച്ച് രക്തസാക്ഷിത്വം വരിച്ച സൂഫികൾ ധാരാളമുണ്ട്. നിലപാടുകൾ രൂപപ്പെടുത്തേണ്ടത് സാമൂഹികമായ ക്രിട്ടിക്കൽ തിങ്കിങ് അല്ല, മറിച്ച് അല്ലാഹുവിലേക്കുള്ള വഴിയുടെ തേട്ടമായിരിക്കണം എന്നാണ് സാരം. ആ മനോഭാവത്തെ മറികടന്ന് പാരതന്ത്ര്യം അടിച്ചേൽപ്പിക്കാൻ ആർക്കുമാവില്ല. ചാട്ടവാറടിയേറ്റു കൊണ്ടിരുന്ന ബിലാൽ (റ)വിന് സ്വാതന്ത്ര്യം അനുഭവിക്കാനായത് ഭൗതികമായ വർഗസ്വത്വ രാഷ്ട്രീയബോധത്തിൽ നിന്നല്ല, നിശ്വസിക്കപ്പെടുന്ന ജീവൽസ്പന്ദനത്തെ അല്ലാഹുവിനോടുള്ള പ്രാർഥനയാക്കിയതു കൊണ്ടാണ്. പോരാട്ടത്തിന് സർഗാത്മക സാക്ഷരമുദ്ര ചാർത്താനും സൂഫികളോളം മറ്റാർക്കു കഴിഞ്ഞു ? കുരിശുയുദ്ധകാലത്ത് തന്നെയാണ് ഇമാം ഗസ്സാലി (റ) യവന നിരീശരത്വത്തെ മറികടക്കുന്ന ബൗദ്ധികരചനകളും ഹൃദയശാസ്ത്രവും രചിച്ചത്. കുരിശുയുദ്ധങ്ങളുടെ ഫലം കാലാതിവർത്തിത്വം നേടിയില്ല. ഇമാമിന്റെ രചന അതു നേടി.


സാമ്പ്രദായിക ഇസ്‌ലാമിനെതിരേ ആധുനിക കുരിശുയുദ്ധം നടത്തിയ അത്താതുർകിന്റെ ഹിംസോന്മാദങ്ങൾക്കെതിരേ തുർക്കിയിലെ ആധ്യാത്മികാചാര്യൻ സഈദ് നൂർസി ഗ്രന്ഥരചന നടത്തിയാണ് പ്രതിരോധം തീർത്തത്. ജയിലിൽവച്ച് പതുങ്ങിയെഴുതി തനിക്ക് ഭക്ഷണം കൊണ്ടുതരുന്ന വ്യക്തിവശം കൊടുത്തേൽപ്പിച്ച സന്ദേശങ്ങളാണ് 4,000 പുറങ്ങളുള്ള റസാഇലുന്നൂർ ആയി മാറിയത്.


വാളുകൊണ്ടല്ല, വാക്കുകൊണ്ടാണ് ഇസ്‌ലാം പുഷ്‌കലമായതെന്ന ചരിത്രനിരീക്ഷണം പോലുമല്ല യഥാർഥ ശരി. ആ വാക്കുകൾ ജീവിതങ്ങളായി പുലർന്ന നിശബ്ദതകളാണ് ഇസ്‌ലാമിന് ശബ്ദം നൽകിയത് എന്നുകൂടി കൂട്ടിച്ചേർക്കണം. അതാവട്ടെ ഭൂതകാലത്തെ കുറിച്ചുള്ള ഒരു പ്രസ്താവന മാത്രമല്ല, വർത്തമാനത്തെ നേരെ നടത്താനുള്ള പാഠംകൂടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago