HOME
DETAILS

സമ്മർദങ്ങൾ നേരിടുന്ന ഇന്ത്യൻ മാധ്യമങ്ങൾ

  
backup
May 05 2022 | 19:05 PM

8465123-54963editorial


നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ഇന്ത്യയിലെ മാധ്യമങ്ങൾ കടുത്ത സമ്മർദം നേരിടുകയാണെന്ന് ആഗോള മാധ്യമ നിരീക്ഷകരായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മാധ്യമസ്വാതന്ത്ര്യത്തിൽ 142ാം സ്ഥാനത്തായിരുന്ന രാജ്യം വീണ്ടും പിറകോട്ട് പോയിരിക്കുകയാണ്. പുതിയ റിപ്പോർട്ടിൽ 150 ആണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്താനിലും പരിതാപകരമാണ് അവസ്ഥ. സൂചികയിൽ അവരുടെ ഇപ്പോഴത്തെ സ്ഥാനം 157 ആണ്. പട്ടികയിലെ അവസാന സ്ഥാനത്തുള്ളത് ഉത്തര കൊറിയയാണ്.


സ്വതന്ത്ര മാധ്യമപ്രവർത്തനം ഉറപ്പുവരുത്തുന്നതിന് രൂപീകൃതമായ സ്ഥാപനമാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു നേരെയുണ്ടാകുന്ന ഭീഷണികളെ ചെറുക്കുന്നതിൽ പ്രസ് കൗൺസിൽ പരാജയമാണ്. ഇത്തരം സ്ഥാപനങ്ങൾ ദുർബലമാകുമ്പോൾ ജനാധിപത്യത്തെയാണത് ഗുരുതരമായി ബാധിക്കുക. അടുത്ത കാലത്തായി ഭരണഘടനാ സ്ഥാപനങ്ങൾ ഭീഷണി നേരിടുന്നുവെന്നത് വസ്തുതയാണ്. ഏകാധിപത്യ പ്രവണതകളായിരിക്കും ഇതിലൂടെ വളർച്ചപ്രാപിക്കുക. കർത്തവ്യങ്ങൾ വിസ്മരിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങൾ ഏകാധിപത്യ ഭരണത്തിലേക്കു വഴിവെട്ടുകയാണ്.


മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള ഭരണകൂട ശ്രമങ്ങൾ ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. ബ്രിട്ടിഷ് ഇന്ത്യയിൽ പത്രമാരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. മാധ്യമങ്ങൾ അക്കാലത്തു നിരന്തരം വേട്ടയാടപ്പെട്ടു. അടിയന്തരാവസ്ഥയിലാണ് പത്രമാരണത്തിന്റെ ബീഭത്സമുഖം ഇന്ത്യൻ ജനത കാണുന്നത്. എന്തു പ്രസിദ്ധീകരിക്കണം, എന്തു പാടില്ല എന്നു വരെ തീരുമാനിക്കാനുള്ള അധികാരം ഭരണകൂടത്തിൽ നിക്ഷിപ്തമായി. പ്രസിദ്ധീകരണ അനുമതിക്കായി പത്രങ്ങൾ കാത്തുനിന്ന ഒരു കാലത്തെയാണ് അതോർമിപ്പിക്കുന്നത്. ഇത്തരം പ്രതിസന്ധികളെയെല്ലാം ഇന്ത്യൻ മാധ്യമലോകം അതിജീവിച്ചിട്ടുണ്ട്. മാധ്യമങ്ങളെ ചൊൽപ്പടിക്ക് നിർത്താൻ അധികാരകേന്ദ്രങ്ങൾ എന്നും ശ്രമിച്ചിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം 142ൽ നിന്നും 150ൽ എത്തിയെന്ന ആർ.എസ്.എഫ് റിപ്പോർട്ട് അതു വ്യക്തമാക്കുന്നുണ്ട്.


ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മതേതരത്വവും ഭീഷണി നേരിട്ടപ്പോഴെല്ലാം സ്വതന്ത്രമാധ്യമങ്ങൾ അവയ്ക്കുവേണ്ടി പോരാടിയിട്ടുണ്ട്. നിരവധി മാധ്യമപ്രവർത്തകർക്ക് അതിന്റെ വിലയായി ജീവൻ ബലിയർപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഭരണകൂടങ്ങളും ഭീകരരുമായിരുന്നു അവരുടെ ജീവൻ കവർന്നത്. ഗൗരി ലങ്കേഷ്, ജമാൽ ഖഷോഗി, ജോർജ് വൊളിൻസ്കി, ഡാനിയൽ പേൾ എന്നിവർ അവരിൽ ചിലർ മാത്രം. എന്നിട്ടും നിർഭയരായ പത്രപ്രവർത്തകരുടെ കണ്ണിയറ്റില്ല. അവർ കർത്തവ്യങ്ങളിൽ നിന്നു പിന്തിരിയാതിരിക്കുന്നതിനാലാണ് ഇന്ത്യപോലെ പല രാജ്യങ്ങളും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളായി ഇന്നും നിലനിൽക്കുന്നത്.


അധികാരകേന്ദ്രങ്ങളുടെ ഭരണഘടനാബാഹ്യമായ അധികാര ദുർവിനിയോഗങ്ങളെ മാധ്യമങ്ങൾ തുറന്ന് എതിർക്കുന്നില്ലെങ്കിൽ, ജനതയ്ക്ക് ചെറുക്കാനാവുന്നില്ലെങ്കിൽ ജനാധിപത്യം, മതേതരത്വം എന്നീ മൂല്യങ്ങൾക്കായിരിക്കും അന്ത്യംകുറിക്കുക. ഒരു ബഹുസ്വര സമൂഹത്തിൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാകുമ്പോൾ രാജ്യം അരാജകത്വത്തിലേക്കു വഴുതിവീഴും. അത് ആഭ്യന്തര യുദ്ധത്തിലായിരിക്കും കലാശിക്കുക. അത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ മാധ്യമസ്വാതന്ത്ര്യവും നിർഭയരായ മാധ്യമപ്രവർത്തകരും നിലനിന്നേ പറ്റൂ.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു നേരെ ഭരണകൂട കൈയേറ്റങ്ങളുണ്ടാകുമ്പോഴും മാധ്യമപ്രവർത്തകർ കൊല്ലപ്പെടുമ്പോഴും ഇന്ത്യയിലെ പ്രസ് കൗൺസിൽ ക്രിയാത്മകമായി ഇടപെടുന്നില്ല. പരിഷ്കൃത സമൂഹത്തിൽ ആശയവിനിമയ ഉറവിടങ്ങൾ എന്ന നിലയ്ക്കും വിവരങ്ങൾ പൗരന്മാരെ യഥാസമയം കൃത്യമായി അറിയിക്കാനുള്ള സംവിധാനം എന്ന നിലയ്ക്കും പത്രസ്വാതന്ത്ര്യത്തിനും അവയുടെ നിലനിൽപ്പിനും വേണ്ടി നിലകൊള്ളേണ്ടത് പൗരന്മാരുടെ കൂടി ബാധ്യതയാണ്. പൊതുസമൂഹത്തിനാകമാനം ഗുണകരമാകുന്ന ഒരു പ്രവർത്തനത്തിനു വേണ്ടിയും ഭരണകൂടങ്ങളുടെ ജനദ്രോഹ പദ്ധതികൾക്കെതിരേയും പൊതുജന അഭിപ്രായ രൂപീകരണം നടത്താൻ മാധ്യമങ്ങൾക്കേ കഴിയൂ.


ജനാധിപത്യത്തിന്റെ കാവൽനായയായും ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരേയുള്ള ഗർജനമായും നിലകൊള്ളുന്ന സ്ഥാപനങ്ങൾകൂടിയാണ് നിഷ്പക്ഷമാധ്യമങ്ങൾ. ഇത്തരം പ്രവർത്തനങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കുന്നതിനാലാണ് ഭരണകൂട കണ്ണിലെ കരടായി അവ മാറുന്നത്. പൊതുതാൽപര്യ വിഷയങ്ങളിൽ സംവാദങ്ങൾക്കും ശരിയായ പരിശോധനകൾക്കും വേദിയൊരുക്കാൻ പലപ്പോഴും മാധ്യമങ്ങൾ മുമ്പിലേക്ക് വരാറുണ്ട്. ഇതും ഭരണകൂടങ്ങൾക്ക് രുചിക്കുന്നതല്ല. മാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകൾ സത്യസന്ധമായി ഭരണം നിർവഹിക്കാൻ ആഗ്രഹിക്കുന്ന ഭരണാധികാരികൾക്ക് വഴിവിളക്കുകളാകുന്നു എന്നതാണ് യാഥാർഥ്യം. ഭരണത്തിലെ പാളിച്ചകൾ കണ്ടെത്താനും പൗരന്മാരുടെ ആശങ്കകൾ മനസിലാക്കാനും അത് തിരുത്താനും ഭരണാധികാരികൾക്ക് ഇതുവഴി കഴിയും.


ഇതോടൊപ്പംതന്നെ മാധ്യമങ്ങളുടെ ആധുനിക രൂപങ്ങൾ സമൂഹത്തിൽ സ്പർധയും വെറുപ്പും സൃഷ്ടിക്കുന്നു എന്നതും കാണാതിരുന്നുകൂടാ. ഇൻ്റർനെറ്റിന്റെ അതിശീഘ്ര വ്യാപനത്തോടെ ഓൺലൈൻ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പെരുകിയിട്ടുണ്ട്. ഇത്തരം നവമാധ്യമങ്ങൾ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനും അക്രമങ്ങൾ നടത്താനും പ്രേരകമാകാറുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ അമർച്ചചെയ്യാൻ ഭരണകൂടങ്ങൾക്ക് കർശന നടപടികൾ എടുക്കേണ്ടിവരും. ഗോസിപ്പ് മാധ്യമങ്ങൾക്കെതിരേ സർക്കാർ നിയന്ത്രണവും അനിവാര്യമായി വരും. മാധ്യമസ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തും പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യമല്ല. ഉത്തരവാദിത്വബോധത്തോടെ ചെയ്യേണ്ട ഒരു പ്രവൃത്തിയാണത്. മാധ്യമങ്ങൾ സത്യം അന്വേഷിക്കുന്നവരാണെന്നും പൊതുതാൽപര്യ സംരക്ഷകരാണെന്നുമുള്ള ബോധ്യം ജനങ്ങൾക്ക് പകരുക എന്നതായിരിക്കണം മാധ്യമ ലക്ഷ്യം.
പൊതുസമൂഹത്തിന്റെ അറിയാനുള്ള അവകാശത്തിലേക്ക് നിക്ഷിപ്ത താൽപര്യത്തോടെ കടന്നുകയറുകയാണ് കോർപറേറ്റ് മാധ്യമങ്ങൾ എന്നതും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇത്തരം മാധ്യമങ്ങളുടെ അപഥസഞ്ചാരങ്ങളാണ് സമൂഹത്തിൽ ഛിദ്രതയും അക്രമവും പെരുപ്പിക്കുന്നത്. ഈ മാധ്യമങ്ങളെയാണ് സർക്കാർ നിയന്ത്രിക്കേണ്ടത്; സത്യം വിളിച്ചുപറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുകയല്ല. എത്ര മൂടിക്കെട്ടിയാലും സത്യം പുറത്തുവരികതന്നെ ചെയ്യും. യഥാർഥ മാധ്യമമൂല്യ സംരക്ഷണത്തിനായി നിലയുറപ്പിക്കുന്ന ഭരണകൂടങ്ങൾക്ക് ജനപിന്തുണ കൂടുകയേയുള്ളൂ. ജനവിരുദ്ധ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും ഭരണാധികാരികളെ അതു തടയുകയും ചെയ്യും. പത്രസ്വാതന്ത്ര്യത്തിൽ ലോകത്ത് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള നോർവെയും ഡെൻമാർക്കും സ്വീഡനും നൽകുന്ന സന്ദേശവും അതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  16 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  16 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  16 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  16 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  16 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  16 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  16 days ago