സുകുമാരൻ നായരെ കണ്ട് ഉമാ തോമസ്; തൃക്കാക്കരയിലും സമദൂരമെന്ന് എൻ.എസ്.എസ്
ചങ്ങനാശേരി
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി.
ഇന്നലെ രാവിലെയാണ് ഉമാ തോമസ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയത്. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ, കരയോഗം രജിസ്റ്റാർ പി.എൻ സുരേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
അനുഗ്രഹം വാങ്ങാനാണ് താൻ പെരുന്നയിൽ എത്തിയതെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പിതൃതുല്യനാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ തോമസ് പറഞ്ഞു.
പി.ടി യുമായി ആത്മബന്ധമുള്ളയാളാണ് സുകുമാരൻ നായരെന്നും തന്റെ സന്ദർശനത്തെ ഏതുതരത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും യു.ഡി.എഫ് സ്ഥാനാർഥി വ്യക്തമാക്കി. എന്നാൽ തൃക്കാക്കരയിലും എൻ.എസ്.എസിന് സമദൂരമാണെന്ന് ഉമയെ ജനറൽ സെക്രട്ടറി അറിയിച്ചു. നടന്നത് രാഷ്ട്രീയ സന്ദർശനം അല്ലെന്ന് ഇരുവരും വ്യക്തമാക്കി.മകൻ വിവേക് തോമസ് , കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ എന്നിവർക്കൊപ്പാമാണ് ഉമാ തോമസ് പെരുന്നയിൽ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."