HOME
DETAILS

ബദറുൽ മുനീർ - ഹുസുനുൽ ജമാൽ; മോയിൻകുട്ടി വൈദ്യരുടെ പുന്നാരത്താളത്തിന് 150

  
backup
May 07 2022 | 06:05 AM

%e0%b4%ac%e0%b4%a6%e0%b4%b1%e0%b5%81%e0%b5%bd-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%80%e0%b5%bc-%e0%b4%b9%e0%b5%81%e0%b4%b8%e0%b5%81%e0%b4%a8%e0%b5%81%e0%b5%bd-%e0%b4%9c%e0%b4%ae%e0%b4%be%e0%b5%bd


സ്വന്തം ലേഖകൻ
കാസർകോട്
മഹാകവി മോയിൻകുട്ടി വൈദ്യരുടെ രചനയിലൂടെ പിറവിയെടുത്ത ബദറുൽ മുനീർ-ഹുസുനുൽ ജമാൽ പ്രണയകാവ്യം പുറത്തിറങ്ങിയിട്ട് 150 വർഷം. 1872ൽ തന്റെ ഇരുപതാം വയസിലാണ് മോയിൻകുട്ടി വൈദ്യർ അറബി മലയാളത്തിൽ ബദറുൽ മുനീർ-ഹുസുനുൽ ജമാൽ രചിച്ചത്. അനശ്വര പ്രണയകാവ്യത്തിലൂടെ പുറത്തിറങ്ങിയ 'നാലാം ഇസൽ പൂമകളാണെ ഹുസുനുൽ ജമാൽ പുന്നാരത്താളം മികന്തബീവി...' ഉൾപ്പെടെയുള്ള മാപ്പിളപ്പാട്ടുകൾ പിൽകാലത്ത് മലയാളി മനസിൽ അത്രമേൽ ജനകീയമായി.
മാപ്പിളപ്പാട്ട് ഗായകരായ പീർ മുഹമ്മദ്, വി.എം കുട്ടി, എം.എ അസീസ്, എസ്.എം കോയ എന്നിവർ പാടിയ പ്രണയകാവ്യത്തിൽ നിന്നുള്ള പാട്ടുകളാണ് ഹിറ്റായത്.
അറബി മലയാള ഭാഷയിൽ ഇറങ്ങിയ ആദ്യത്തെ സമ്പൂർണ പ്രണയകാവ്യമാണ് ബദറുൽ മുനീർ-ഹുസുനുൽ ജമാൽ. സൂഫി പാരമ്പര്യമുള്ള പാട്ടാണെന്നും പ്രണയമല്ല, ദൈവത്തിലേക്കുള്ള അടിമയുടെ തേട്ടമാണെന്നുമുള്ള രണ്ടഭിപ്രായം ബദറുൽ മുനീർ-ഹുസുനുൽ ജമാൽ പ്രണയകാവ്യത്തെ കുറിച്ചുണ്ട്.
പേർഷ്യൻ ഭാഷയിൽ ഖാജാ മുയീനുദ്ദീൻ ഷാ ശിരാസി രചിച്ച നോവലാണ് കാവ്യത്തിന് അവലംബമായത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ പുറത്തിറങ്ങുന്നതിനും 17 വർഷം മുമ്പാണ് ബദറുൽ മുനീർ-ഹുസുനുൽ ജമാൽ വിഖ്യാത കവിയായ മോയിൻകുട്ടി വൈദ്യർ രചിച്ചത്. ഹിന്ദിലെ അസ്മീർ ദേശത്തെ മഹാരാജാവായ മഹാസീനിന്റെ പുത്രിയായ ഹുസ്‌നുൽ ജമാലും മന്ത്രി മസാമീറിന്റെ പുത്രനായ ബദറുൽ മുനീറും തമ്മിലുള്ള അനശ്വര പ്രണയാണ് മനോഹരമായ കാവ്യമാക്കിയത്.


പ്രണയ കാവ്യത്തിന്റെ കഥയിങ്ങനെ


മന്ത്രി പുത്രന് മകളോടുള്ള പ്രണയമറിഞ്ഞ് രാജാവ് അവനോട് കൊട്ടാരത്തിൽ പ്രവേശിക്കരുതെന്നു കൽപ്പിക്കുന്നു. എന്നാൽ, ഇരുവരും കൊട്ടാരത്തിലെ ഒരു അടിമയുടെ സഹായത്തോടെ രഹസ്യമായി നാടുവിടാൻ തീരുമാനിച്ചു. അബുസയ്യാദ് എന്ന മത്സ്യത്തൊഴിലാളി ഇതറിയുകയും വിവരം മന്ത്രിയെ ധരിപ്പിച്ച് മുനീറിനെ പൂട്ടിയിടുകയും ചെയ്യുന്നു. അബുസയ്യാദ് രാത്രി വേഷംമാറി കുതിരപ്പുറത്തെത്തി ഹുസ്‌നുൽ ജമാലിനെയും കൂട്ടി നാടുവിട്ടു. അടുത്ത പ്രഭാതത്തിലാണ് കബളിപ്പിക്കപ്പെട്ട വിവരം രാജകുമാരി അറിയുന്നത്. അബുസയ്യാദിനൊപ്പം ബഹ്ജർ രാജാവിന്റെ നാട്ടിൽ ഹുസുനുൽ ജമാൽ എത്തുന്നു.


അവളെ വിവാഹം കഴിക്കാൻ രാജാവ് ആഗ്രഹിച്ചു. നിരസിച്ചപ്പോൾ സൈനികരെ അയച്ചെങ്കിലും ഹുസുനുൽ ജമാൽ അവരെ തുരത്തിയോടിച്ചു. അങ്ങനെ കൊട്ടാരത്തിലെത്തിയ അവളെക്കണ്ട് രാജാവ് ഭയന്ന് സിംഹാസനത്തിൽ ഇറങ്ങിയോടുന്നു. ക്ഷീണം കാരണം കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ ഉറങ്ങിപ്പോയ ഹുസുനുൽ ജമാലിനെ ജിന്നുകളുടെ രാജകുമാരനായ മുഷ്താഖ് പിടികൂടി കൊട്ടരത്തിലെത്തിച്ചു.


മുഷ്താഖിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് മുനീറിനോടുള്ള പ്രണയം നിലനിർത്തി അവൾ അവിടെ കഴിയുന്നു. അതേസമയം, പ്രിയതമയെ കാണാതെ വീടുവിട്ടിറങ്ങിയ മുനീർ ആറു മാസക്കാലത്തെ അലച്ചിലിനൊടുവിൽ മലമുകളിലുള്ള ശദാദ് എന്ന ഭൂതരാജാവിന്റെ കൊട്ടാരത്തിലെത്തി. പലതരം പരീക്ഷണങ്ങൾ അതിജീവിച്ചു.
ഒടുവിൽ ഹുസ്‌നുൽ ജമാഅലിന്റെ സംരക്ഷകനായ മുഷ്താഖ് തന്നെ ഇരുവരെയും ഒന്നിപ്പിച്ചു. അസ്മീറിൽ തിരിച്ചെത്തിയ ഇരുവരും വിവാഹിതരാകുന്നു. മഹാസീൻ രാജാവ് സിംഹാസനം ബദറുൽ മുനീറിന് കൈമാറുന്നതോടെ കാവ്യം അവസാനിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  7 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വോഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  7 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  7 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  7 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  7 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  7 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  7 days ago