HOME
DETAILS
MAL
ഇസഡ് പ്ലസ് സുരക്ഷ, ബുള്ളറ്റ് പ്രൂഫ് എസ് യു വി യാത്ര, മോദിയുടെ ഓഫിസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് കറക്കം; ഗുജറാത്ത് സ്വദേശി അറസ്റ്റില്‍
backup
March 17 2023 | 14:03 PM
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ ജമ്മു ഭരണകൂടത്തെ കബളിപ്പിച്ചയാള്‍ അറസ്റ്റില്‍. ഗുജറാത്ത് സ്വദേശിയായ കിരണ്‍ ഭായ് പട്ടേലാണ് അറസ്റ്റിലായത്. ഇസഡ് പ്ലസ് സുരക്ഷ, ബുള്ളറ്റ് പ്രൂഫ് എസ് യു വി യാത്ര, ഔദ്യോഗിക താമസം എന്നിവയാണ് കിരണ്‍ ഭായ് പട്ടേലിനായി സര്‍ക്കാര്‍ ഒരുക്കിയത്.
ഈ വര്‍ഷം തുടക്കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെന്ന വ്യാജേന ഇയാള്‍ ശ്രീനഗറിലെത്തിയത്. പത്തുദിവസം മുന്‍പ് അറസ്റ്റിലായ കിരണ്‍ ഭായ് പട്ടേലിനെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇയാളെ തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ച രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്.
॥ जय हिन्द ॥ pic.twitter.com/WCEZxlDHId
— Dr. Kiran J Patel (@bansijpatel) February 27, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."