HOME
DETAILS
MAL
ഗോവയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഓക്‌സിജന്‍ ലഭിക്കാതെ 90 മരണം
backup
May 16 2021 | 21:05 PM
പനാജി: ഗോവയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത് 90 ഓളം പേര്‍. കഴിഞ്ഞദിവസം ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എട്ട് കൊവിഡ് രോഗികള്‍ കൂടി മരിച്ചതോടെയാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ മെഡിക്കല്‍ കോളജില്‍ മാത്രം ഒരാഴ്ചയ്ക്കുള്ളില്‍ 75 ഓളം പേരാണ് ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചത്. പുലര്‍ച്ചെ രണ്ടുമുതല്‍ ആറുവരെയുള്ള സമയത്താണ് കൂടുതല്‍ രോഗികളും മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓക്‌സിജന്‍ ക്ഷാമമല്ല,
കൊവിഡ് മൂലമാണ് മരണമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം. എന്നാല്‍ രാത്രി ഓക്‌സിജന്‍ വിതരണത്തില്‍ തടസം നേരിടുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കളും നഴ്‌സുമാരും പറഞ്ഞു. പുതിയ ടാങ്ക് സ്ഥാപിച്ചതോടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കപ്പെട്ടുവെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ അവകാശപ്പെട്ടതിന് പിന്നാലെയും സംസ്ഥാനത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യംമൂലമുള്ള മരണം റിപ്പോര്‍ട്ട്‌ചെയ്തുകൊണ്ടിരിക്കുകയാണ്.
ഓക്‌സിജന്‍ വിഷയത്തില്‍ ബി.ജെ.പി നേതാക്കളായ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രി പ്രമോദ് സാവന്തും തമ്മില്‍ അഭിപായവ്യത്യാസം രൂക്ഷമാണ്. ഇതും ഗോവയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാണെന്ന് റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 42 ശതമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."