ലോകത്തിലെ മികച്ച വിമാനത്താവളങ്ങളിൽ രണ്ടാം സ്ഥാനം നേടി ഖത്തറിലെ ഹമദ് വിമാനത്താവളം
മസ്കത്ത്: ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ ലോകത്തിന്റെ നെറുകയിൽ എത്തി ഖത്തറിലെ ദോഹ ഹമദ് വിമാനത്താവളം. സ്കൈട്രാക്സിന്റെ വേൾഡ് എയർപോർട്ട് പുരസ്കാരമാണ് പ്രഖ്യാപിച്ചത്. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലാണ് സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് 2023 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനവും മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളവുമായി ഹമദിനെ തിരഞ്ഞെടുത്തു. ഏറ്റവും മികച്ച എയർപോർട്ട് ഷോപ്പിങ്, മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം പുരസ്കാരങ്ങളും ഹമദ് സ്വന്തമാക്കിയിട്ടുണ്ട്.
ഖത്തർ ലോകകപ്പാണ് ഹമദിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്. അതേസമയം, 2023ലെ സ്കൈട്രാക്സിന്റെ എയർപോർട്ട് റാങ്കിങ് പ്രകാരം ആദ്യ അമ്പതിൽ ഇടം പിടിച്ച് മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടും നേട്ടമുണ്ടാക്കി. 42ാം സ്ഥാനത്താണ് മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ട്.
യാത്രക്കാരുടെയും വിദഗ്ധരുടെയും റിപ്പോർട്ടുകളുടെയും വോട്ടിന്റെയും അടിസ്ഥാനത്തിലാണ് സേവനം, സുരക്ഷിതത്വം, സാങ്കേതിക മികവ് ഉൾപ്പെടെ വിവിധ മാനദണ്ഡങ്ങൾ കണക്കാക്കി പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കുന്നത്
സിംഗപ്പൂരിലെ ചാംഗി എയർപോർട്ടാണ് ഒന്നാം സ്ഥാനം നേടിയത്. ദോഹ ഹമദ് വിമാനത്താവളം രണ്ടാം സ്ഥാനത്തും ജപ്പാനിലെ ടോക്യോ ഹനേഡ മൂന്നും ദക്ഷിണ കൊറിയയിലെ സോൾ ഇഞ്ചിയോൺ വിമാനത്താവളം നാലാം സ്ഥാനവും കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."