തെരുവില്‍ അലയുന്ന പശുക്കളുടെ സൗകര്യം മെച്ചപ്പെടുത്താന്‍ മദ്യത്തിന് 10 രൂപ 'പശു സെസ്'
ഷിംല: സംസ്ഥാന ബജറ്റില്‍ ഒരു വേറിട്ട പ്രഖ്യാപനവുമായി ഹിമാചല്‍ സര്‍ക്കാര്‍. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പശു സെസ്സായി പത്തുരൂപ ഈടാക്കാനാണ് പുതിയ തീരുമാനം. മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോഴാണ് പശു സെസ്സ് ഏര്‍പ്പെടുത്തുന്ന തീരുമാനം വ്യക്തമാക്കിയത്.
ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പശു സെസ്സായി പത്തുരൂപ ഈടാക്കുന്നതിലൂടെ പ്രതിവര്‍ഷം നൂറ് കോടി രൂപ സമാഹരിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2023-24 വര്‍ഷത്തെ സാമ്പത്തിക് ബജറ്റ് പ്രഖ്യാപനത്തിലാണ് പശു സെസ്സിന്റെ കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന 20,000 പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതിന് 25,000 രൂപ സബ്‌സിഡി നല്‍കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. ആയിരം കോടി രൂപ ചെലവാക്കി 1500 ബസ്സുകള്‍ ഡീസല്‍ ബസ്സുകളാക്കി മാറ്റുമെന്നും പൊതുഗതാഗത സംവിധാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരുന്ന മാതൃകയും സംസ്ഥാനം മുന്നോട്ടുവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."