HOME
DETAILS
MAL
ബേപ്പൂരില്‍ നിന്ന് കാണാതായ ബോട്ടുകള്‍ സുരക്ഷിതമെന്ന് വിവരം
backup
May 16 2021 | 21:05 PM
കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി കാണാതായ രണ്ടു ബോട്ടുകളും കലാവസ്ഥ അനുകൂലമായാലുടന്‍ കരയിലെത്തിക്കുമെന്ന് സംസ്ഥാന തീരദേശ പൊലിസ് മേധാവി ഐ.ജി പി.വിജയന് നിയുക്ത എം.എല്‍.എ പി.എ മുഹമ്മദ് റിയാസിനെ അറിയിച്ചു. അജ്മീര്‍ഷാ, മിലാദ് 03 എന്നീ ബോട്ടുകള്‍ സുരക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അജ്മീര്‍ഷാ എന്ന ബോട്ട് ന്യൂമംഗളൂരുവിന് സമീപം നങ്കൂരമിട്ടിരിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നുമാണ് മുഹമ്മദ് റിയാസിനെ അറിയിച്ചത്.
ഓരോ ബോട്ടിലും 15 വീതം തൊഴിലാളികളാണുള്ളത്. ബേപ്പൂരില്‍ നിന്ന് ഈ മാസം അഞ്ചിനാണ് കെ.പി ഷംസുവിന്റെ ഉടമസ്ഥതയിലുള്ള അജ്മീര്‍ ഷാ ബോട്ട് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. മൂന്ന് ദിവസം മുന്‍പ് മംഗലാപുരത്തിന് സമീപം ഉണ്ടായിരുന്ന ഇവര്‍ ബോട്ടുടമയുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ തീരദേശ പൊലിസും സംസ്ഥാന ദുരന്തനിവാരണ വകുപ്പും അന്വേഷണം നടത്തുകയായിരുന്നു.
ബേപ്പൂരില്‍ നിന്നും ഈമാസം 10ന് പുറംകടലിലേക്ക് മത്സ്യബന്ധനത്തിന് പോയ മിലാദ് 03 എന്ന ബോട്ട് എന്ജിന് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."