HOME
DETAILS
MAL
18നും 45നും ഇടയിലുള്ളവര്‍ക്ക് വാക്സിന് ഇന്നുമുതല്‍
backup
May 17 2021 | 04:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇന്നു മുതല്‍ കൊവിഡ് പ്രതിരോധ വാക്സിന് നല്‍കും. ഒന്നും രണ്ടും ഡോസ് രജിസ്ട്രേഷന് ഓണ്‍ലൈനിലൂടെ മാത്രമെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി.
ഗുരുതര ഹൃദ്രോഗമുള്ളവര്‍, ഗുരുതരാവസ്ഥയില്‍ പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും ചികിത്സ തേടുന്നവര്‍, പക്ഷാഘാതമുണ്ടായവര്‍, വൃക്ക- കരള്‍ രോഗികള്‍, അവയവമാറ്റം നടത്തിയവര്‍, ഗുരുതര ശ്വാസകോശ രോഗികള്‍, അര്‍ബുദബാധിതര്‍, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവര്‍, എച്ച്.ഐ.വി ബാധിതര്‍ തുടങ്ങി 20 രോഗാവസ്ഥകളുള്ളവര്‍ക്കാണ് ആദ്യം കുത്തിവയ്പ്പ് നല്‍കുന്നത്. വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഈ വിഭാഗക്കാര്‍ക്ക് പ്രത്യേക ക്യൂവും കൗണ്ടറുമുണ്ടാകും.
ഗുരുതരമാകുന്ന രോഗങ്ങളുള്ളവര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമായിരിക്കും വാക്സിന്. ജില്ലാതലത്തില്‍ അപേക്ഷകള്‍ പരിശോധിച്ച് അറിയിപ്പ് ലഭിച്ചവര്‍ക്ക് മാത്രമാണ് ഇന്നുമുതല്‍ വാക്സിന് നല്‍കുന്നത്. രണ്ടാം ഡോസിനു വേണ്ടിയും ഓണ്‍ലൈനായി സ്ലോട്ട് ബുക്ക് ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."