HOME
DETAILS
MAL
വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് എല്‍.ഡി.എഫ്; ട്രിപ്പിള്‍ ലോക്ഡൗണ്‍ നേതാക്കന്മാര്ക്ക് ബാധകമല്ലേയെന്ന് വിമര്‍ശനം
backup
May 17 2021 | 10:05 AM
തിരുവനന്തപുരം: തുടര്‍ഭരണം ലഭിച്ചശേഷം ആദ്യമായി ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേക്ക് മുറിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് 'പെട്ടിരിക്കുകയാണ്' സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിവിധ ഘടകകക്ഷിനേതാക്കളായ ഇരുപതോളം പേരുടെ സാന്നിധ്യത്തില്‍ കേക്ക് മുറിക്കുന്ന ചിത്രത്തിനു താഴെ വമ്പന്‍ വിമര്ശനകമന്റുകളാണ് വരുന്നത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തലസ്ഥാന നഗരിയില്‍ സാമൂഹിക അകലം പാലിക്കാതെയുള്ള കേക്ക് മുറിയാണ് വിമര്‍ശനത്തിനിടയാക്കിയത്. കൊവിഡ് കാലത്ത് നാട്ടുകാര്‍ക്ക് മാതൃകയാകേണ്ടുന്ന നേതാക്കള്‍ ഇങ്ങനെ ചെയ്യുന്നതിലെ ശരികേടാണ് മിക്കവാറും പേരും ചൂണ്ടിക്കാണിക്കുന്നത്.
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറില്‍ ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം വീതംവെക്കുന്നത് സംബന്ധിച്ച അന്തിമചര്ച്ചയ്ക്കായാണ് യോഗം ചേര്‍ന്നത്.
ജനങ്ങള്‍ പണിയും ഒഴിവാക്കി ലോക്കഡോണുമായി സഹകരിക്കുമ്പോള്‍ നേതാക്കള്‍ ചെയ്തത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ മിക്കവരും ഇതിനെക്കുറിച്ച് കമന്റിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."