ജീവനക്കാർക്ക് അരമണിക്കൂർ ഉച്ചയുറക്കം അനുവദിച്ച് ബംഗളൂരു കമ്പനി
ബംഗളൂരു
ജീവനക്കാർക്ക് ജോലിക്കിടെ അരമണിക്കൂർ ഉച്ചയുറക്കത്തിന് അനുവാദം നൽകി ബംഗളൂരുവിലെ വേക്ഫിറ്റ് സൊലൂഷൻസ് എന്ന സ്വകാര്യ കമ്പനി. ജീവനക്കാരുടെ ഉറങ്ങാനുള്ള അവകാശത്തെക്കുറിച്ച് വിശദീകരിക്കുന്ന ചിത്രങ്ങൾ കമ്പനി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലുള്ള സമയം ഉറങ്ങാൻ വിനിയോഗിക്കാമെന്ന് കമ്പനി സ്ഥാപകരിലൊരാളായ ചൈതന്യ രാമലിംഗഗൗഡ ഇ-മെയിലിലൂടെ സഹപ്രവർത്തകരെ അറിയിച്ചെന്നാണ് പോസ്റ്റിൽ പറയുന്നത്. 26 മിനുട്ട് ഉച്ചയുറക്കം പ്രവർത്തനക്ഷമത 33 ശതമാനം വർധിപ്പിക്കുമെന്ന നാസ പഠനവും ഇത് ക്ഷീണമില്ലാതാക്കുമെന്ന ഹാവഡ് യൂനിവേഴ്‌സിറ്റി പഠനവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സമയം ആരും ജോലി ചെയ്യരുതെന്നും നിർദേശമുണ്ട്. ഉച്ചമയക്കത്തിന് ഓഫിസിലെ റൂമിനു പുറത്ത് പ്രത്യേക സൗകര്യമൊരുക്കാൻ ശ്രമിക്കുന്നതായും കമ്പനി അറിയിച്ചു.
കമ്പനിയുടെ തീരുമാനത്തെ ജീവനക്കാർ സ്വാഗതംചെയ്തു. ഉച്ചമയക്കം ഊർജസ്വലത കൈവരിക്കാൻ സഹായിക്കുമെന്ന് കോർനെൽ യൂനിവേഴ്‌സിറ്റി സോഷ്യൽ സൈക്കോളജിസ്റ്റ് ജെയിംസ് മാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."