സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാത ഭക്ഷണവുമായി തമിഴ്നാട്
ചെന്നൈ
സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രഭാതഭക്ഷണം നൽകുക. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.
കുട്ടികൾക്ക് പ്രത്യേക പോഷകാഹാര പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.ആദ്യഘട്ടത്തിൽ ചെന്നൈയിലെ 708 കേന്ദ്രങ്ങളിലും 21 കോർപറേഷനുകളിലും 63 നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഇതിനായി 180 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.അതിനിടെ, സർക്കാർ ബസിൽ ജനങ്ങൾക്കൊപ്പം യാത്ര ചെയ്ത സ്റ്റാലിൻ സ്ത്രീയാത്രക്കാരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."