HOME
DETAILS
MAL
ഹലാല്‍ ബീഫ് വേണ്ട; പേരാമ്പ്രയില്‍ വ്യാപാര സ്ഥാപനത്തിനുനേരെ സംഘ്പരിവാര്‍ അക്രമണം
backup
May 08 2022 | 16:05 PM
കോഴിക്കോട്: പേരാമ്പ്രയില്‍ ബീഫ് വില്‍പന നടത്തിയ വ്യാപാരസ്ഥാപനത്തിനു നേരെ പേരാമ്പ്രയില്‍ സംഘ്പരിവാര്‍ നേതൃത്വത്തില്‍ ആക്രമണം. ഹലാല്‍ ബീഫ് വില്‍പന നടത്താന്‍ അനുവദിക്കില്ലെന്നും സ്റ്റിക്കറില്ലാത്ത ബീഫ് വില്‍പന നടത്തിയാല്‍ മതിയെന്നും ആക്രോശിച്ച് ഒരു പറ്റം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അക്രമണം അഴിച്ചു വിടുകയായിരുന്നെന്നാണ് വിവരം.
തുടര്‍ന്ന് അക്രമികള്‍ സ്ഥാപനത്തിലെ തൊഴിലാളികളെ മര്‍ദിക്കുകയായിരുന്നു. ആനന്ദ്, സിജിത്ത് , രജിലേഷ് പേരാമ്പ്ര, വിജില എരവട്ടൂര്‍ എന്നിവര്‍ക്ക്് പരുക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്കാശുപത്രിയിലും ഇ.എം.എസ് സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.
അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് പിടിച്ച് പൊലിസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണ്‍ എന്ന ആളെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."