ഇറാഖ് യുദ്ധഭൂമിയില്‍ നിന്നും ഒരു നോമ്പുകാരന്‍
ഹകീം പെരുമ്പിലാവ്
കുര്‍ദിഷ് വംശജനായ റിസ്ഖാര്‍ മുഹമ്മദ് ജനിച്ചതും വളര്‍ന്നതും ബാഗ്ദാദിലായിരുന്നു. പിതാവ് ബാഗ്ദാദിലെ അല്‍ റഷീദ് സ്ട്രീറ്റിലെ കച്ചവടക്കാരന്‍. ഇപ്പോള്‍ എര്‍ബിലില്‍ കൂടെ ജോലിചെയ്യുന്ന റിസ്ഖാറിനു യുദ്ധകാലത്തെ നോമ്പോര്‍മകള്‍ കയ്‌പ്പേറിയതാണ്. യുദ്ധം തുടങ്ങിയ രണ്ടാം വര്‍ഷം കുര്‍ദിസ്ഥാനിലേക്ക് പലായനം ചെയ്യുന്നതിനിടയിലുണ്ടായ ആ രണ്ട് നോമ്പുകാലവും ജീവിതത്തില്‍ ഇനിയൊരിക്കലും ഉണ്ടാകരുതെന്നാണ് ആത്മാര്‍ഥമായ പ്രാര്‍ഥന. അമേരിക്കന്‍ അധിനിവേശം ഇറാഖിനു മുകളില്‍ വന്നുപതിക്കുമ്പോള്‍ റിസ്ഖാര്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.
യുദ്ധം തുടങ്ങിയതു മുതല്‍ അവസ്ഥയായിരുന്നു.
വീടുകളില്‍ തന്നെ നോമ്പും പ്രാര്‍ഥനയും പെരുന്നാളുമെല്ലാം. നോമ്പുകാലത്ത് പള്ളികളിലേക്കു പോകാന്‍ പോലും ഭയമായിരുന്നു. ഇക്കഴിഞ്ഞ കൊവിഡ് കാലത്ത് സമാനമായ അവസ്ഥയായിരുന്നെങ്കിലും ആരും ആക്രമിക്കാന്‍ വരുമെന്ന ഭീതിയുണ്ടായിരുന്നില്ല. തലക്കുമുകളിലൂടെ മരണം മാത്രം ലക്ഷ്യമാക്കി ചീറിപ്പായുന്ന വിമാനങ്ങളുടെ ശബ്ദവുമുണ്ടായിരുന്നില്ല. ജനിച്ച മണ്ണിനെ അരക്ഷിതമായ രാജ്യമാക്കി ആരും ഇരുട്ട് നിറച്ചിരിന്നില്ല. യുദ്ധം ഏറെപേരുടെ ജീവിതം തട്ടിയെടുത്തു. ജീവിച്ചിരിക്കുന്ന ചിലര്‍ നിത്യരോഗികളായി. ചിലര്‍ക്കെങ്കിലും ഒന്നിനും കഴിയാത്ത വിധം മനസ് അസ്വസ്ഥമായി. ചിലര്‍ക്ക് ദൈവത്തിലുള്ള വിശ്വാസം പോലും നഷ്ടപ്പെട്ടു. എങ്കിലും ഭൂരിപക്ഷം ആളുകള്‍ പ്രാര്‍ഥനാനിരതരായി. ജനിച്ച നാടിനുവേണ്ടി. സുരക്ഷിതമായ ഭാവിക്കുവേണ്ടി സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്ത പകലുകളായിട്ടും റമദാനിന്റെ രാത്രികളെ ആരാധനകളാല്‍ സജീവമാക്കി.
ഇറാഖികള്‍ക്ക് നോമ്പുകാലമെന്നാല്‍ ഉത്സവം പോലെയായിരുന്നു. ഓര്‍ത്തുവയ്ക്കാന്‍ ആയിരം ഓര്‍മകള്‍ സമ്മാനിച്ചിരുന്ന നോമ്പുകാലങ്ങള്‍ യുദ്ധത്തോടുകൂടി എന്നന്നേക്കുമായി നഷ്ടമായി. ചുറ്റിലും സമൃദ്ധമായ പരമ്പരാഗത ഇറാഖി ഭക്ഷണവും വര്‍ണങ്ങളിലുള്ള പലഹാരങ്ങളും രുചിയൂറുന്ന പഴവര്‍ഗങ്ങളും നിരത്തിവച്ച് കുടുംബസമേതമുള്ള നോമ്പുതുറ, ഇഫ്താര്‍ പാര്‍ട്ടികള്‍; ആത്മീയ സംഗമങ്ങളുമൊക്കെയായി ഉജ്ജ്വലമായ റമദാന്‍ കാലങ്ങളായിരുന്നു ഇറാഖികളുടേത്. ഉമ്മയുണ്ടാക്കുന്ന മാമൂല്‍ (ഈത്തപ്പഴത്തില്‍ മധുരം ചേര്‍ത്ത വിഭവം) ഇല്ലാതെ നോമ്പെടുക്കുന്ന ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ലായിരുന്നു. പിന്നീടെത്രയോ വര്‍ഷങ്ങള്‍ ആ വിഭവങ്ങള്‍ വെറും സ്വപ്നമായി അവശേഷിച്ചു.
കബാബും വീട്ടിലുണ്ടാക്കുന്ന കട്ടിയില്‍ പരത്തിയ റൊട്ടിയും കഹിയും (പ്രത്യേക ഇതളുള്ള റൊട്ടി) ഗെയ്മാറും(പാലില്‍ നിന്നുണ്ടാക്കുന്ന ഒരുതരം ക്രീമും പഞ്ചസാര ലായനിയും) വിവിധയിനം പഴങ്ങളും എല്ലാ ഇറാഖി വീടുകളിലും നോമ്പുകാലത്തെ പതിവു ഭക്ഷണമായിരുന്നു.
ഒന്നിച്ചിരുന്ന് കഴിക്കുന്ന അത്താഴവും നോമ്പുതുറയും കുടുംബങ്ങള്‍ക്ക് നല്‍കിയ സന്തോഷങ്ങള്‍ പറഞ്ഞറിയിക്കാനാകാത്തതാണ്. ഞങ്ങള്‍ കുട്ടികള്‍ നോമ്പ് തുടങ്ങുമ്പോള്‍ റാന്തല്‍ വിളക്കുമായി അടുത്തുള്ള ഗ്രാമങ്ങളിലുള്ളവരെ ഭക്തിഗാനങ്ങള്‍ കൈകൊട്ടി പാടിയും മുട്ടിവിളിച്ചും അറിയിക്കുമായിരുന്നു. കുട്ടികളൊടൊപ്പം മുതിര്‍ന്നവര്‍ക്കും അതൊരു വല്ലാത്ത അനുഭവമായിരുന്നു. നോമ്പ് പകുതിയാകുമ്പോഴും കുട്ടികള്‍ പാതിരാവില്‍ റാന്തലുമായി വീടുകളിലേക്ക് പോകുന്ന പതിവുണ്ട്.
വീടുകളില്‍ ഉമ്മമാര്‍ മധുരമിഠായിയുമായി കാത്തിരിക്കും.
ഉപ്പമാരും ജ്യേഷ്ഠന്മാരും പള്ളികളിലേക്ക് തറാവീഹ് നിസ്‌കരിക്കാന്‍ കുട്ടികളെയും കൊണ്ടുപോകും. പള്ളികളില്‍ തറാവീഹ് നിസ്‌കാരാനന്തരം മധുരമുള്ള വിഭവങ്ങള്‍ വിതരണം ചെയ്യും. കുട്ടികള്‍ക്കിടയില്‍ അതെല്ലാം നല്‍കിയിരുന്ന വല്ലാത്ത സന്തോഷമുണ്ടായിരുന്നു. ആത്മീയമായ അനുഭൂതിയില്‍ പള്ളികള്‍ നിറഞ്ഞുകവിയും. തറാവീഹിനിടയില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ കുട്ടികളടക്കം പള്ളികളില്‍ എത്തുമായിരുന്നു. ഇറാഖിന്റെ ചില ഭാഗങ്ങളെങ്കിലും ഇപ്പോള്‍ ശാന്തമാണ്. എന്നാല്‍ മുഴുവന്‍ ഭാഗങ്ങളിലും പൂര്‍വാധികം ശക്തിയോടെ ശാന്തനിലയിലേക്ക് എത്താന്‍ ഇനിയും കാലമെടുത്തേക്കും.
2005ല്‍ വീട് വിട്ടോടി കുര്‍ദിസ്ഥാനിലേക്ക് രക്ഷപ്പെട്ട റിസ്ഖാര്‍ പിന്നീടൊരിക്കലും ബഗ്ദാദിലേക്ക് പോയിട്ടില്ല. ഇനി പോകാന്‍ ഇഷ്ടപ്പെടുന്നുമില്ല. യുദ്ധം തുടങ്ങിയ ശേഷം ബഗ്ദാദിലുണ്ടായിരുന്ന രണ്ടുവര്‍ഷവും നോമ്പ് വ്യത്യസ്തങ്ങളായ ദുരിതങ്ങളുടെ പരീക്ഷണ കാലമായിരുന്നു. വൈദ്യുതിയും വെളിച്ചവുമില്ലാതെ കുറേയേറെ ദിവസങ്ങള്‍.
വീട്ടില്‍ തീപ്പൂട്ടാത്ത ദിവസങ്ങളും മാസങ്ങളും. കൊടും ചൂടിന്റെ മാസങ്ങളില്‍ വരുന്ന നോമ്പ് വീണ്ടും ക്ഷീണമുണ്ടാക്കി. കേവലം വെള്ളം മാത്രം കുടിച്ച് നോമ്പെടുത്തിരുന്ന് ഉമ്മയെ നോമ്പുതുറപ്പിക്കാന്‍ എന്തെങ്കിലും കൊണ്ടുവരാന്‍ ജ്യേഷ്ഠനോടൊപ്പം അലഞ്ഞ ഓര്‍മകള്‍ ഇന്നും മനസിലുണ്ട്. സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് വേണം പുറത്തിറങ്ങാന്‍. സന്നദ്ധസംഘടനകള്‍ റൊട്ടി വിതരണം ചെയ്തിരുന്നു. ചില ദിവസങ്ങളില്‍ എന്തെങ്കിലുമൊക്കെ ഇലകള്‍ പറിച്ച് കൊണ്ടുവരും. അതു തിളപ്പിച്ച് റൊട്ടിയോടൊപ്പം കഴിക്കും. ഒന്നും കിട്ടാതെ വീട്ടിലെത്തിയാലും ഉമ്മ സന്തോഷവതിയായിരുന്നു. മക്കള്‍ ജീവനോടെ തിരിച്ചെത്തിയ സന്തോഷമായിരുന്നു അവരുടെ മുഖത്ത്. കുക്കുമ്പറും തക്കാളിയുമൊക്കെ ഇറാഖികളുടെ ഭക്ഷണശീലങ്ങളില്‍ പെട്ടതായിരുന്നു. പക്ഷേ, പുറത്തുനിന്നു പച്ചക്കറിയുടെ വരവ് നിലച്ചതോടെ വീട്ടില്‍ വളര്‍ത്തുന്ന ഇലകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതു മാത്രമായി പച്ചക്കറി ഭക്ഷണം.
കൊണ്ടും കൊടുത്തും അറ്റുപോയ ബന്ധങ്ങളിലെ സ്‌നേഹം തിരിച്ചുപിടിക്കാനുള്ള തുറസ്സായിരുന്നു നോമ്പുകാലം.
പെങ്ങളോടൊപ്പം ചുരുങ്ങിയത് അടുത്തുള്ള മൂന്ന് വീട്ടിലേക്ക് ഭക്ഷണവിഹിതം എത്തിക്കുന്ന റമദാന്‍ ഓര്‍മകള്‍ ഞങ്ങൾക്കുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും വിഭവങ്ങള്‍ കൈമാറുന്നത് ഇറാഖി കുടുംബങ്ങളുടെ പതിവാണെങ്കിലും റമദാനില്‍ ഇതു കൂടുതല്‍ വ്യാപകമാകും. അലീസയും (ഇറച്ചിയരച്ച ഗോതമ്പ് വിഭവം) ഡോള്‍മയും (ഇലകളിലും പച്ചക്കറിയിലും പൊതിഞ്ഞ ഇറച്ചിച്ചോറ്) കൂസി (വിവിധ നിറങ്ങളിലുള്ള ചോറും ഇറച്ചിയും)യുമൊക്കെ കുറഞ്ഞ അളവിലെങ്കിലും കൈമാറുന്നത് അവരുടെ ഗോത്രമഹിമയുടെ കൂടി ഭാഗമാണ്.
യുദ്ധം ഇറാഖികളുടെ ജീവിതം കീഴ്‌മേല്‍ മറിച്ചു.
കളികള്‍ നിഷേധിക്കപ്പെട്ട കുട്ടികള്‍, പാചകം നിഷേധിക്കപ്പെട്ട അമ്മമാര്‍, തൊഴിലെടുക്കാന്‍ കഴിയാതെ സമ്പാദ്യവഴികള്‍ അടഞ്ഞ് കുടുംബനാഥന്മാര്‍... എല്ലാവരെയും വീട്ടില്‍ തളച്ചിട്ട അവസ്ഥയായിരുന്നു. വീടുകളില്‍ തന്നെ നോമ്പും പ്രാര്‍ഥനയും പെരുന്നാളുമെല്ലാം. നോമ്പുകാലത്ത് പള്ളികളിലേക്കു പോകാന്‍ പോലും ഭയമായിരുന്നു. ഇക്കഴിഞ്ഞ കൊവിഡ് കാലത്ത് സമാനമായ അവസ്ഥയായിരുന്നെങ്കിലും ആരും ആക്രമിക്കാന്‍ വരുമെന്ന ഭീതിയുണ്ടായിരുന്നില്ല. തലക്കുമുകളിലൂടെ മരണം മാത്രം ലക്ഷ്യമാക്കി ചീറിപ്പായുന്ന വിമാനങ്ങളുടെ ശബ്ദവുമുണ്ടായിരുന്നില്ല. ജനിച്ച മണ്ണിനെ അരക്ഷിതമായ രാജ്യമാക്കി ആരും ഇരുട്ട് നിറച്ചിരിന്നില്ല. യുദ്ധം ഏറെപേരുടെ ജീവിതം തട്ടിയെടുത്തു. ജീവിച്ചിരിക്കുന്ന ചിലര്‍ നിത്യരോഗികളായി. ചിലര്‍ക്കെങ്കിലും ഒന്നിനും കഴിയാത്ത വിധം മനസ് അസ്വസ്ഥമായി. ചിലര്‍ക്ക് ദൈവത്തിലുള്ള വിശ്വാസം പോലും നഷ്ടപ്പെട്ടു. എങ്കിലും ഭൂരിപക്ഷം ആളുകള്‍ പ്രാര്‍ഥനാനിരതരായി. ജനിച്ച നാടിനുവേണ്ടി. സുരക്ഷിതമായ ഭാവിക്കുവേണ്ടി സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്ത പകലുകളായിട്ടും റമദാനിന്റെ രാത്രികളെ ആരാധനകളാല്‍ സജീവമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."