ഇന്ധനവില ഇന്നും കൂട്ടി; വില വര്‍ധന രണ്ടാഴ്ചക്കിടെ പത്താം തവണ
തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 96.26 പൈസയും ഡീസലിന് 88.32 പൈസയുമാണ് ഇന്ന് കോഴിക്കോട്ടെ വില.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമാണ് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ ഇത് പത്താംതവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്.
ഈ വര്‍ഷം തുടക്കത്തില്‍ (ജനുവരി, ഫെബ്രുവരി) ഇന്ധന വില തുടര്‍ച്ചയായി വര്‍ധിച്ചിരുന്നു. ഫെബ്രുവരി 27ന് റെക്കോര്‍ഡിലെത്തി. ഫെബ്രുവരി 27നുശേഷം 66 ദിവസമാണ് ഇന്ധന വില വര്‍ധിക്കാതെ തുടര്‍ന്നു. 2014 ഒക്ടോബര്‍ 19നാണ് വില നിര്‍ണയാവകാശം കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് വിട്ടുനല്‍കിയത്.
രാജസ്ഥാന്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്. രത്നഗിരി, പര്‍ഭാരി, ഔറംഗാബാഗ്, ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ജയ്സാല്‍മര്‍, ഗംഗാനഗര്‍, ബന്‍സ്വാര എന്നീ നഗരങ്ങളിലും പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന ഇന്ധന വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."