അരമണിക്കൂറിനിടെ 60 ആക്രമണങ്ങള്‍, എങ്ങും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍, കുഞ്ഞുങ്ങളുടെ കരച്ചില്‍; ഇസ്‌റാഈല്‍ ബോംബിങ് തുടരുന്നു
ഗസ്സ: ലോകമെങ്ങും പ്രതിഷേധിച്ചിട്ടും ഗസ്സക്കുമേല്‍ ഇസ്‌റാഈല്‍ ബോംബിങ് തുടരുന്നു. കഴിഞ്ഞ ദിവസം 30 മണിക്കൂറിനിടെ അറുപതിലേറെ ആക്രമണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞിരിക്കുകയാണ്. ഇതില്‍ അറുപതോളം കുഞ്ഞുങ്ങളും നാല്‍പതിനടുത്ത് സ്ത്രീകളും ഉള്‍പെടുന്നു.
അതിനിടക്ക് ഇസ്‌റാഈലിന് 73.5 കോടിയുടെ ആയുധങ്ങള്‍ യു.എസ് കൈമാറിയത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. ലോകം മുഴുവന്‍ ഇസ്‌റാഈലിനെതിരെ ഒന്നിക്കുമ്പോഴാണ് ബൈഡന്‍ ഭരണകൂടത്തിന്റെ കോടികളുടെ ആയുധക്കൈമാറ്റം. വിമര്‍ശനം ശക്തമായതോടെ വെടിനിര്‍ത്തലിന് അഹ്വാനവുമായി ബൈഡന്‍ രംഗത്തെത്തി.
ഫലസ്തീന്റെ ഒരേഒരു 3ഡി പ്രിന്ററും ഇസ്‌റാഈല്‍ തകര്‍ത്തു. വര്‍ഷങ്ങളായി രാജ്യത്തിനാവശ്യമായ മെഡിക്കല്‍ഉപകരണങ്ങള്‍ ഇവിടെയാണ് നിര്‍മിച്ചിരുന്നത്. ഗസ്സയിലെ രണ്ട് സ്‌കൂളുകള്‍ തകര്‍ക്കുമെന്ന് ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഇസ്‌റാഈല്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."