HOME
DETAILS
MAL
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരം; റിപ്പോര്‍ട്ടുമായി കേന്ദ്ര ജല കമ്മിഷനും മേല്‍നോട്ട സമിതിയും
backup
March 20 2023 | 11:03 AM
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണകെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മിഷനും സുപ്രിം കോടതി രൂപീകരിച്ച മേല്‍നോട്ട സമിതിയും. സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം 27ന് മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിക്കും. 28 ന് മേല്‍നോട്ട സമിതിയുടെ യോഗം ചേരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2022 മെയ് 9നാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. കേരളത്തിന്റെയും തമിഴ് നാടിന്റെയും സാങ്കേതിക അംഗങ്ങളും ഈ പരിശോധനയില്‍ പങ്കെടുത്തിരുന്നു. അണക്കെട്ടിന് പ്രശ്‌നങ്ങളുള്ളതായി കേരളവും തമിഴ്‌നാടും ഉന്നയിച്ചിട്ടില്ലെന്നും മേല്‍നോട്ട സമിതി കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."