HOME
DETAILS
MAL
പെണ്ണിനെന്താ കുഴപ്പം?; ഈ ജനവിധി നിങ്ങള്‍ക്കുള്ളതായിരുന്നു: റിമ കല്ലിങ്കല്‍
backup
May 18 2021 | 11:05 AM
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സിനിമാ താരം റിമ കല്ലിങ്കല്‍. ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടുവരിക(#bringourteacherback #BringBackShailajaTeacher) എന്ന ഹാഷ്ടാഗോടെ ഗൗരിയമ്മയ്‌ക്കൊപ്പമിരിക്കുന്ന ശൈലജയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് റിമ പ്രതിഷേധം അറിയിച്ചത്.
'പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക , പാര്‍ട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നു.''- റിമ ഫേസ്ബുക്കില്‍ കുറിച്ചു.
നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസും ശൈലജ ഗൗരിയമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."