ഹിന്ദുക്കളുടെ ന്യൂനപക്ഷ പദവി: കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം, സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ മൂന്നു മാസം സമയം
ഡല്‍ഹി: ഹിന്ദുക്കളുടെ എണ്ണം കുറവായ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പദവി വിഷയത്തിലെ കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ട വിഷയമാണെന്ന് ന്യൂനപക്ഷ മന്ത്രാലയം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഭാവിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കാന്‍ പോകുന്ന വിഷയമായതിനാല്‍ സംസ്ഥാനങ്ങളുമായി കൂടി ആലോചിക്കണമെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ഹിന്ദുക്കളുടെ എണ്ണം കുറവായ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പദവിയില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ ആദ്യത്തെ നിലപാട്.
സത്യവാങ്മൂലം കൂടിയാലോചിച്ച ശേഷം മാത്രമേ സമര്‍പ്പിക്കാവൂ എന്ന് കോടതി പറഞ്ഞു. കേന്ദ്രത്തിന് വിഷയത്തില്‍ ഇപ്പോഴും കൃത്യമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
സുപ്രിംകോടതിയില്‍ ന്യൂനപക്ഷ മന്ത്രാലയം പുതിയ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ ഹരജിയില്‍ പ്രതികരിക്കാനും സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താനും കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി സമയം അനുവദിച്ചു. മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."