HOME
DETAILS

ഗതികേടിൽ പ്രധാനമന്ത്രി; പ്രക്ഷോഭം അടിച്ചമർത്താൻ പ്രസിഡൻ്റ്; മഹിന്ദ ഒളിവിൽ

  
backup
May 11 2022 | 06:05 AM

%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b5%87%e0%b4%9f%e0%b4%bf%e0%b5%bd-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf

കൊളംബോ
രാജിവച്ച് സൈന്യത്തിൻ്റെ സഹായത്തോടെ ഒളിവിൽ കഴിയുന്ന ലങ്കൻ പ്രധാനമന്ത്രിയെ പിടികൂടാൻ പൊതുജനം. 'മഹിന്ദ രാജപക്‌സെയെ അറസ്റ്റുചെയ്യുക, അല്ലെങ്കിൽ ഞങ്ങൾക്ക് വിട്ടുതരിക' എന്നാവശ്യപ്പെട്ട് പ്രക്ഷോഭകർ അദ്ദേഹത്തെ പിടികൂടാൻ ശ്രമമാരംഭിച്ചതോടെ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. രാജിവച്ച് ഒളിവിൽ പോയ പ്രധാനമന്ത്രി യെ കൈകാര്യം ചെയ്യാനാണ് ജനങ്ങളുടെ നീക്കം. അനിതരസാധാരണമായ സംഭവങ്ങളാണ് ലങ്കയിൽ അരങ്ങേറുന്നത്.
മഹിന്ദയെ പിടികൂടാൻ പ്രക്ഷോഭകർ ഔദ്യോഗിക വസതി ആക്രമിച്ചതോടെ അദ്ദേഹത്തെ സൈന്യം ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷപ്പെടുത്തി തിരുക്കോണമല നാവിക താവളത്തിനുള്ളിലാണ് ഒളിപ്പിച്ചിരിക്കുന്നത്. ഇതറിഞ്ഞ പ്രക്ഷോഭകർ കൊളംബോയിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള തുറമുഖനഗരമായ തിരുക്കോണമലയിലെ നാവിക ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.


രാജ്യത്തെ എല്ലാ പ്രതിസന്ധിക്കും കാരണം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവുമാണെന്നും അവരെ വെറുതെ വിടാൻ അനുവദിക്കില്ലെന്നും അറസ്റ്റ്‌ ചെയ്യണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം.


മഹിന്ദയുടെ കുരുണേഗലയിലുള്ള വീടും ഹംബൻടോട്ടയിലെ തറവാടും അഗ്നിക്കിരയാക്കിയതോടെയാണ് ഹെലികോപ്ടറിൽ മഹിന്ദയെയും കുടുംബത്തെയും മാറ്റിയത്. മഹിന്ദയുടെ വീട്ടിലേക്ക് തുടർച്ചയായി പെട്രോൾ ബോംബുകൾ പതിച്ചതോടെ എന്തും സംഭവിക്കാമെന്ന അവസ്ഥയായിരുന്നു. തുടർന്ന് ഭയാക്രാന്തനായ മഹിന്ദ സൈന്യത്തിൻ്റെ സഹായം തേടി. സമരക്കാരെ വെടിവച്ച് പിന്തിരിപ്പിച്ച സൈന്യം കനത്ത കാവലിൽ മഹിന്ദയെയും കുടുംബത്തെയും വീടിനു പുറത്തിറക്കി ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുകയായിരുന്നു.
അതിനിടെ, കുടുംബത്തോടോപ്പം മഹിന്ദ ലങ്ക വിടുമെന്ന അഭ്യൂഹം പരന്നതോടെ ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനം പ്രക്ഷോഭകർ തടഞ്ഞു. പ്രവേശനകവാടത്തിലേക്കുള്ള റോഡ് തടഞ്ഞ് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്. ഭരണപക്ഷ എം.പിമാരും മന്ത്രിമാരും രാജ്യം വിടുന്നത് തടയുമെന്നും പ്രക്ഷോഭകർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വഴിയുള്ള പ്രധാനറോഡുകളിൽ താൽക്കാലിക 'ചെക്ക് പോസ്റ്റുകൾ' സ്ഥാപിച്ച് യാത്രക്കാരെ പ്രക്ഷോഭകർ പരിശോധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


സംഘർഷത്തിൽ ഇതുവരെ ഭരണകക്ഷിയിലെ എം.പിയടക്കം ഏഴുപേർ മരിച്ചു. നാനൂറോളം പേർക്ക് പരുക്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago