പ്രതിപക്ഷത്തെ അടയാളപ്പെടുത്തിയ എട്ടാം സഭാ സമ്മേളനം
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സഭാ സമ്മേളനം കേരളത്തിലെ പ്രതിപക്ഷ നേതൃനിരയെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു. 99 എം.എൽ.എമാരുടെ അംഗബലവുമായി തുടർ ഭരണം നേടിയ സർക്കാരിന് ആദ്യ സഭാ സമ്മേളനം മുതൽ പ്രതിപക്ഷം പ്രതിരോധം തീർത്തെങ്കിലും എട്ടാം സഭാ സമ്മേളനം പൂർത്തിയാക്കുമ്പോൾ പ്രതിപക്ഷ നിര നിയമസഭയിലെ ചാമ്പ്യൻപട്ടം നേടി. ചേങ്കോട്ട് കോണത്ത് ഒരു പതി നാറ് വയസ്സുകാരി പീഡിപ്പിക്കപ്പെട്ടിട്ട് അത് ഈ സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ എവിടെയാണ് ചർച്ച ചെയ്യേണ്ടത് ഇതെന്താണ് കൗരവ സഭയാണോ? പ്രതിപക്ഷ നേതാവിൻ്റെ ഈ ചോദ്യം കേരള രാഷ്ട്രീയത്തിൻ്റെ ചരിത്ര താളുകളിൽ മുഴങ്ങും.
തുടർ ഭരണം നേടിയപ്പോൾ മുഖ്യമന്ത്രിയുടെ ഇരട്ട ചങ്ക് പ്രയോഗം ഒരിക്കൽ കൂടി ഉറപ്പിച്ച് നിർത്തിയെങ്കിൽ എട്ടാം സഭാസമ്മേളനം കഴിയുമ്പോൾ മുഖ്യമന്ത്രിയുടെ ദുർഭലത കേരളം തിരിച്ചറിഞ്ഞു. മ്യാത്യു കുഴൽനാടനുമായി അടിപിടിച്ച മുഖ്യമന്ത്രി ഇത്രയും ദുർബലനാണോ എന്ന് കേരളം ചിന്തിച്ചു. ഷാഫിയും, റോജിയും, വിൻസെൻ്റും, നെജീബ് കാന്തപുരവും, കെ.കെ രമയും, ഉമാ തോമസും, അൻവർസാദത്തും, പി കെ ബഷീറുമെല്ലാം പ്രതിപക്ഷ നിരയിൽ നിറഞ്ഞ് നിന്നപ്പോൾ ഭരണപക്ഷം മുഖ്യമന്ത്രി മാത്രമായി ഒതുങ്ങി.
ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത വിധം പ്രതിപക്ഷ അവകാശങ്ങൾ സ്പീക്കർ കവർന്നെടുത്തപ്പോൾ ക്രിയാത്മക പ്രതിഷേധങ്ങൾ നടത്തി പ്രതിപക്ഷം നിലപാട് അറിയിച്ചു. സമാന്തര സഭയും, നിയമസഭയിലെ സത്യാഗ്രഹവും, സ്പീക്കർ ഓഫീസ് മുന്നിലെ പ്രതിഷേധവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാധ്യമങ്ങൾ പ്രതിപക്ഷ നയങ്ങളെ സമാനതകൾ ഇല്ലാത്ത വിധം പ്രശംസിച്ചതും ഈ സഭാ കാലയളവിൻ്റെ പ്രത്യേകതയാണ്.
നിയമസഭയിൽ പ്രതിഷേധിച്ചപ്പോൾ അക്രമിക്കപ്പെട്ട എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പും, അക്രമിച്ചവർക്കെതിരെ ദുർബല വകുപ്പ് മിട്ട് സർക്കാർ ഏകാധിപത്യത്തിൻ്റെ അൾ രൂപമായി. നിയമസഭയ്ക്ക് അകത്ത് അക്രമിക്കപ്പെട്ട് കൈ ഒടിഞ്ഞ കെ.കെ രമ എം.എൽ എയെ സൈബറിടങ്ങളിൽ വരെ വേട്ടയാടാൻ ഒരു ഭരണപക്ഷ എം.എൽ.എ തന്നെ നേതൃത്വം നൽകിയത് സി.പി.എം ക്രൂരതയ്ക്ക് തെളിവായി.
മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി ബലിയാടായ സ്പീക്കറായി എൻ ശംസീർ ഈ സഭാ കാലയളവിൽ ചരിത്രത്തിൽ രേഖപ്പെടുത്തി.
ജനങ്ങൾക്ക് മുന്നിൽ പ്രധാന ബില്ലുകൾ ഒന്നും ചർച്ച ചെയ്യാതെ സഭാ നടപടികൾ ഗില്ലറ്റിൻ ചെയ്ത സർക്കാർ പ്രതിപക്ഷത്തിനും ജനങ്ങൾക്കും മുന്നിൽ നിന്ന് ഓടി ഒളിക്കുകയാണ് ചെയ്തത്.
എട്ടാം സഭാ സമ്മേളനം പൂർത്തിയാകുമ്പോൾ വി ഡി സതീശനും സംഘവും ജനപക്ഷ നിലപാടുകളുമായി ജനഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു എന്ന് തന്നെ പറയാം. ഈ സർക്കാർ താഴെ ഇറങ്ങുന്ന ദിനങ്ങൾ എണ്ണുകയാണ് കേരള ജനത.
ഈ സർക്കാരിനെ താഴെയിറക്കുമെന്ന ഉറപ്പ് നൽകി നിയമസഭയ്ക്ക് അകത്ത് പിണറായി വിജയൻ്റെ മുഖത്ത് നോക്കി പ്രതിപക്ഷ നേതാവ് ചാട്ടുളി പോലെ കേരളത്തിന് മുന്നിൽ പ്രഖ്യാപിച്ചു ഞങ്ങൾക്ക് പഴയ വിജയനെയും പേടിയില്ല പുതിയ വിജയനെയും പേടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."