HOME
DETAILS

വിയോജിപ്പുകളുടെ രാഷ്ട്രീയമാനങ്ങൾ

  
backup
March 21 2023 | 20:03 PM

politics-and-opposition

എ.പി കുഞ്ഞാമു

ഭരണസംവിധാനത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ സിവിൽ സമൂഹത്തിന്റെ വിയോജിപ്പുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ലോകത്തുടനീളം ഇത്തരം ചെറുത്തുനിൽപ്പുകൾ ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകളെ നിയന്ത്രിക്കുന്നു. ഈയിടെ ഇസ് റാഇൗലിൽ നടന്ന പ്രതിഷേധങ്ങൾ ഓർക്കുക. സുപ്രിംകോടതിയുടെ അധികാരങ്ങളുടെ മേൽ ഇസ്റാഇൗലിലെ വലതുപക്ഷ ഭരണകൂടം നടത്തിയ കൈയേറ്റങ്ങൾക്കെതിരിലായിരുന്നു ഈ പ്രതിഷേധം. ഇത്തരം പ്രതിഷേധങ്ങൾക്കു മുൻകൈയെടുക്കാറുള്ളത് വിദ്യാസമ്പന്നരായ മധ്യവർഗക്കാരാണ്. തുർക്കിയിലും ഹംഗറിയിലുമെല്ലാം അടുത്തകാലത്ത് ഇത്തരം മധ്യവർഗ പ്രക്ഷോഭങ്ങൾ ഭരണസംവിധാനത്തിന് തിരുത്തലായി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗമാണ് ഫാസിസത്തിനും പ്രതിലോമരാഷ്ട്രീയത്തിനും അനുകൂലമായ സമീപനങ്ങൾ മിക്കപ്പോഴും കൈക്കൊള്ളുന്നത്. ബീഫ് തിന്നുന്നവരെയും ജയ് ശ്രീറാം വിളിക്കാത്തവരെയും ആൾക്കൂട്ട വിചാരണക്കിരയാക്കുന്നതിന്റെ മുൻപന്തിയിൽ നിൽക്കുന്നത് ഇന്ത്യയിൽ ഈ മധ്യവർഗമാണ്.

 

കേരളവും ഈ ഇന്ത്യൻ മാതൃകക്ക് അപവാദമല്ല. കേരളത്തിലെ പ്രൊഫഷനൽ ഉദ്യോഗസ്ഥ മധ്യവർഗക്കാർക്കിടയിലും സാംസ്‌കാരിക ബുദ്ധിജീവി വൃത്തങ്ങളിലും ഇടതുപക്ഷ ചിന്തക്കാണ് പ്രാമുഖ്യമുള്ളത്. എന്നാൽ ഈ സ്വാധീനം കുറഞ്ഞുവരികയും വിദ്യാഭ്യാസം കരസ്ഥമാക്കിയവരും ഉദ്യോഗം നേടിയവരുമായ ഇടത്തരക്കാർക്കിടയിൽ വെജിറ്റേറിയനിസം, യോഗ, ഭൂതകാല പാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക് തുടങ്ങിയ ശീലങ്ങൾ വേരുറപ്പിക്കുകയും ചെയ്യുന്നത് കാണാം. പുരോഗമന ആശയങ്ങളെ സ്ഥാനഭ്രഷ്ടമാക്കിക്കൊണ്ട് കാലഹരണപ്പെട്ട മൂല്യങ്ങളെ സ്ഥിരപ്രതിഷ്ഠിക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളെ ഇത്തരം വ്യതിയാനങ്ങൾ ബലപ്പെടുത്തും. പുതുതായി ഉരുത്തിരിഞ്ഞുവരുന്ന ഈ മധ്യവർഗത്തിലാണു കേരളത്തിൽ ബി.ജെ.പിയുടെ പ്രതീക്ഷ. ഇന്ത്യയിൽ പലേടങ്ങളിലും, വിശേഷിച്ചും നഗരങ്ങളിൽ ബി.ജെ.പി സ്വാധീനമുറപ്പിച്ചത് ഈ മധ്യവർഗത്തിന്റെ വിയോജിപ്പുകളിൽനിന്ന് മുതലെടുത്തുകൊണ്ടാണ്.

കേരളത്തിൽ ഉപരിപ്ലവമായി ചിന്തിക്കുകയും താനും ഭാര്യയും തട്ടാനും മാത്രമടങ്ങുന്ന ലോകത്തിൽ കഴിഞ്ഞുകൂടുകയും ചെയ്യുന്ന മധ്യവർഗക്കാർ വളരെയധികമാണ്. അവർക്ക് അമ്മി കുമ്മായമായാലും പ്രശ്‌നമില്ല. ട്രാഫിക് ജാം ഇല്ലാതിരുന്നാൽ മതി. ഇൻകം ടാക്‌സിന്റെ സ്‌ലാബ് ഉയർത്തിയാൽ മതി. ഈ മധ്യവർഗക്കാർക്കിടയിൽ ഇടതുപക്ഷത്തിനും കോൺഗ്രസിനും സ്വാധീനം കുറയുന്നതിൽ ബി.ജെ.പിക്ക് ഗുണം ചെയ്യും. കേരളം പോലെ മധ്യവർഗത്തിന് സ്വാധീനമുള്ള ഒരു പ്രദേശത്ത് ബി.ജെ.പി പ്രതീക്ഷയർപ്പിക്കുന്നതിന്റെ പൊരുൾ അതാണ്.


ഇടതുപക്ഷ സർക്കാരിന്റെ ഭരണ പരാജയങ്ങളാണ് ബി.ജെ.പിക്ക് പ്രത്യാശ നൽകുന്ന മറ്റൊരു സംഗതി. കിറ്റുകളും ക്ഷേമപദ്ധതികളും മറ്റും വഴി കീഴാള വർഗക്കാർക്കിടയിൽ സ്വാധീനമുറപ്പിക്കാൻ എൽ.ഡി.എഫിന്ന് സാധിക്കുന്നുണ്ടെങ്കിലും മധ്യവർഗത്തിനിടയിൽ രൂപപ്പെടുന്ന അസംതൃപ്തി തങ്ങൾക്കനുകൂലമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. എൽ.ഡി.എഫ്/യു.ഡി.എഫ് എന്ന പതിവ് സമവാക്യം മാറ്റിയെഴുതി ബി.ജെ.പി എന്നെഴുതിച്ചേർക്കണമെന്ന് പാർട്ടി ആഗ്രഹിക്കുന്നു. എൽ.ഡി.എഫിനോടുളള അതൃപ്തി തങ്ങൾക്കനുകൂലമാക്കുന്നതിൽ യു.ഡി.എഫ് വരുത്തിക്കൊണ്ടിരിക്കുന്ന അക്ഷന്തവ്യ വീഴ്ചകൾ ബി.ജെ.പിക്ക് പ്രത്യാശ വർധിപ്പിക്കുന്നു. മുന്നണിയുടെ തലപ്പത്തുള്ള കോൺഗ്രസിലെ ആഭ്യന്തര ശൈഥില്യങ്ങൾ ബി.ജെ.പിക്ക് പണി എളുപ്പമാക്കിക്കൊടുക്കും. മുസ്‌ലിം ലീഗിന്റെ സ്ഥിതിയും ഭദ്രമല്ല. ഈ അനുകൂല സാഹചര്യത്തിലാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കണ്ണ്.

 

കേരളത്തിലെ ഇരുമുന്നണികളുടെയും മേൽ ബി.ജെ.പി ആരോപിക്കുന്ന കുറ്റമാണ് മുസ് ലിം പ്രീണനം. ഈ ആരോപണത്തിന് ഒരു അടിത്തറയുമില്ലെങ്കിലും മുസ്‌ലിം സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലെ വളർച്ചയും അവരുടെ വർധിച്ചുവരുന്ന ദൃശ്യതയും ചൂണ്ടിക്കാട്ടി ശരാശരി ഹിന്ദുവിൽ അരക്ഷിതാവസ്ഥയുളവാക്കാനുള്ള കഠിന പരിശ്രമത്തിലാണ് തീവ്ര ഹിന്ദുത്വവാദികൾ. ക്രിസ്തീയ സമൂഹത്തിൽ ഈ മുസ്‌ലിം വിരുദ്ധ ചിന്തക്ക് വേരുകളുണ്ടാക്കാനും ശ്രമങ്ങൾ നടക്കുന്നു. ക്രിസംഘി എന്ന വാക്ക് ഉത്ഭവിച്ചത് ഈ പശ്ചാത്തലത്തിലാണ്. ബോധപൂർവം ഇടതിനും കോൺഗ്രസിന്നും മുസ് ലിംകൾക്കുമെതിരായുള്ള സാമൂഹിക കാലാവസ്ഥ സൃഷ്ടിക്കുക എന്നതാണ് സംഘ്പരിവാർ അജൻഡ. ഈ അജൻഡ നടപ്പാക്കുന്നതിൽ ഇടതുപക്ഷത്തിന്റെ ഹിന്ദുത്വസ്വഭാവം തന്നെയായിരിക്കും തങ്ങളെ തുണയ്ക്കുന്നത് എന്ന് ബി.ജെ.പി കരുതുന്നു. ഒരു ഹിന്ദുപ്പാർട്ടിയെ മറ്റൊരു ഹിന്ദുപ്പാർട്ടിയാക്കുക എളുപ്പമായിരിക്കും. നിർഭാഗ്യവശാൽ അധികാരലഹരിയിൽ മയങ്ങിപ്പോയ ഇടതുപക്ഷം അതിന്റെ അപകടങ്ങൾ കാണുന്നില്ല. അധികാരം നഷ്ടപ്പെട്ടതിന്റെ ആഘാതങ്ങളോട് ഒട്ടും രാജിയാവാത്ത കോൺഗ്രസ് സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ട് തൊഴുത്തിൽക്കുത്ത് അവസാനിപ്പിക്കുന്നുമില്ല. അവർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. അതിനാൽ നരേന്ദ്ര മോദിയുടേത് മലർപ്പൊടിക്കാരന്റെ സ്വപ്നമല്ല. കേരളത്തിൽ ശരാശരി നിലവാരമെങ്കിലുമുള്ള രണ്ടോ മൂന്നോ നേതാക്കന്മാരെ കിട്ടിയാൽ തന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ അദ്ദേഹം കാര്യമായിത്തന്നെ ശ്രമിച്ചുകൂടെന്നില്ല.

(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago