നിയന്ത്രണങ്ങള്‍ ഫലം കണ്ട് തുടങ്ങി: അയവ് വരുത്താന്‍ സമയമായിട്ടില്ല-മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഫലം കണ്ടുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം, എറണാകുളം മലപ്പുറം തൃശ്ശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഈ ജില്ലകളില്‍ അനുമതി. പൊലീസ് നിയന്ത്രണത്തോട് ജനം സഹകരിക്കുന്നു. സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുന്നതിന് 40000 പൊലീസുകാരെ നിയോഗിച്ചു. പരിശീലനത്തിലുള്ള മൂവായിരത്തോളം പൊലീസുകാര്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വളണ്ടിയര്‍മാരാണ്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടിന് പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കുന്നുണ്ട്. ഇതിനായി 3000 മൊബൈല്‍ പട്രോള്‍ സംഘങ്ങളെ നിയോഗിച്ചു.
സ്ഥിരീകരിച്ച കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റേയും ആഴ്ചവെച്ചുള്ള കണക്കെടുത്താല്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."