ഇതെന്ത് 'മായം'; ബക്കറ്റിലെ വെള്ളത്തിൽ ഒന്ന് മുക്കിയെടുത്തതേയുള്ളൂ…വാടിത്തളർന്ന ഇലക്കറിയതാ ഉണർന്നെണീറ്റ് ഫ്രഷ് video
'മായ'ങ്ങളുടെ ലോകത്താണല്ലോ നാം ജീവിക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണ സാധനങ്ങളും അതേ. മായങ്ങളുടെ പൂരമാണ് പലതിലും. പലവിധത്തിലുള്ള മായം, അങ്ങേഅറ്റം ഹാനികരമായതു വരെ ഭക്ഷണങ്ങളിൽ കലർത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഓരോ ഭക്ഷണസാധനത്തിന്റെയും സ്വഭാവത്തിന് അനുസരിച്ചായിരിക്കുമത്രെ ഇതിൽ കലർത്തുന്ന മായങ്ങളും.
പഴങ്ങളിലും പച്ചക്കറികളിലുമൊക്കെ പലതരം മായങ്ങൾ കലർത്തുന്നുണ്ട് എന്നത് പലപ്പോഴായി തെളിയിക്കപ്പെട്ട കാര്യവുമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വാടിയ പച്ചക്കറികൾ കെമിക്കലുകളുപയോഗിച്ച് 'ഫ്രഷ്' ലുക്കിലേക്ക് എത്തിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നതാണ് ഈ വീഡിയോ.
അമിത് തഡാനി എന്നയാളാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. നേരത്തെ ദേവരജാന്‍ രാജഗോപാലന്‍ എന്നയാള്‍ ലിങ്കിഡിനില്‍ പങ്കുവച്ചതാണ് ഈ വീഡിയോ എന്നും ഇദ്ദേഹം പറയുന്നു. 2021ല്‍ പുറത്തു വന്ന വീഡിയോ ആണിതെന്നാണ് അമിത് പറയുന്നത്. കറിവേപ്പിലയോ മല്ലിയിലയോ പോലുള്ള എന്തോ ഇലയാണ് വീഡിയോയില്‍ കാണുന്നത്. ഇത് വാടിത്തളര്‍ന്നിരിക്കുകയാണ്. എന്നാല്‍ കെമിക്കല്‍ നിറച്ച ഒരു ബക്കറ്റില്‍ ഇത് മുക്കിയെടുത്ത് മിനുറ്റുകള്‍ക്കുള്ളില്‍ ഇതിന്റെ ഇലകള്‍ പതിയെ വിടര്‍ന്നുവരികയാണ്. തുടര്‍ന്ന് പെട്ടെന്ന് തന്നെ കാഴ്ചയ്ക്ക് 'ഫ്രഷ്' ആയ ഇലകളെ പോലെയാകുന്നുണ്ട് ഇത്.
A two minute real life horror story. ? pic.twitter.com/gngzaTT56q
— Amit Thadhani (@amitsurg) March 17, 2023
ഇങ്ങനെയാണോ കച്ചവടക്കാര്‍ ചെയ്യുന്നത് എന്നാണ് വീഡിയോ കണ്ട മിക്കവരുടെയും ആശങ്ക. എന്താണ് ഈ കെമിക്കല്‍ എന്നതും സംശയമാണ്. അതേസമയം ഈ കെമിക്കല്‍ പ്രശ്‌നമുണ്ടാക്കുന്നതല്ല എന്ന വാദവും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്തായാലും നാല് ലക്ഷക്കണക്കിനാളുകള്‍ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."