ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ ഗരീബ് നവാസ് പള്ളി പൊളിച്ചത് യോഗി ആദിത്യനാഥിന്റെ ഭരണകൂടമെന്ന് യൂത്ത് ലീഗ് നേതാവ് പിഎം സ്വാദിഖ് അലി
ഉത്തര്‍പ്രദേശിലെ 100 കൊല്ലത്തില്‍ അധികം പഴക്കുള്ള ഗരീബ് നവാസ് പള്ളി പൊളിച്ചു മാറ്റിയത് യോഗി ആദിത്യനാഥിന്റെ ഭരണകൂടമാണ് യൂത്ത് ലീഗ് നേതാവ് പിഎം സ്വാദിഖ് അലി. ഇന്ത്യയിലെ വാര്‍ത്താ മാധ്യമങ്ങളില്‍ വലിയ പങ്കും ഈ കൊടിയ അക്രമത്തെ അവഗണിച്ചത് ബി ജെ പി സര്‍ക്കാരിന്റെ മുമ്പില്‍ മുട്ട് മടക്കിയത് കൊണ്ടാണെന്നും സ്വാദിഖലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോദി സര്‍ക്കാരിന്റെ കീഴില്‍ ഈ മഹാമാരി കാലത്തും തുടരുന്ന വംശവെറിയും മുസ്ലിം വിരുദ്ധതയും അംഗീകരിച്ച് ഇനിയും പഞ്ചപുച്ഛമടക്കിയിരുന്നാല്‍ അത് മതേതര ജനാധിപത്യ ഇന്ത്യയുടെ ശവപ്പറമ്പൊരുക്കലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ് ബുക്കിന്റെ പോസ്റ്റിന്റെ
പൂര്‍ണ രൂപം
വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന വാര്‍ത്തകള്‍ എല്ലാ അര്‍ത്ഥത്തിലും അവഗണിക്കപ്പെടേണ്ടതാണ്.
എന്നാല്‍ ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ 100 കൊല്ലത്തില്‍ അധികം പഴക്കുള്ള ഗരീബ് നവാസ് പള്ളി പൊളിച്ചു മാറ്റിയത് ഹിന്ദുക്കളല്ല, ഹിന്ദുത്വത്തിന്റെ പേരില്‍ എന്ത് അക്രമവും പ്രവര്‍ത്തിക്കാന്‍ ലൈസെന്‍സുള്ള ധിക്കാരിയായ യോഗി ആദിത്യനാഥിന്റെ ഭരണകൂടമാണ്.
ഇന്ത്യയിലെ വാര്‍ത്താ മാധ്യമങ്ങളില്‍ വലിയ പങ്കും ഈ കൊടിയ അക്രമത്തെ അവഗണിച്ചത് ബി ജെ പി സര്‍ക്കാരിന്റെ മുമ്പിലുള്ള മുട്ട് മടക്കലായേ കണാനാകൂ.
മോദി സര്‍ക്കാരിന്റെ കീഴില്‍ ഈ മഹാമാരി കാലത്തും തുടരുന്ന വംശവെറിയും മുസ്ലിം വിരുദ്ധതയും അംഗീകരിച്ച് ഇനിയും പഞ്ചപുച്ഛമടക്കിയിരുന്നാല്‍ അത് മതേതര ജനാധിപത്യ ഇന്ത്യയുടെ ശവപ്പറമ്പൊരുക്കലായിരിക്കുമെന്ന് എല്ലാവരും ഓര്‍ക്കണം.
മതങ്ങളുടെ ഇന്ത്യ തുടരണം.
അതിന് ഭരണകൂട ഫാഷിസം വിഘ്‌നമായിക്കൂടാ...
ഇന്ത്യയുടെ അടിസ്ഥാന ശിലയായ മതേതരത്വം നില നിന്ന് കാണാനാഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യ സ്ഥാപനങ്ങളും സംഘടനകളും ഉയിര്‍ത്തെഴുന്നേല്‍ക്കണം.
മുന്നേറണം....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."