HOME
DETAILS
MAL
സുവർണ രഥം കരയ്ക്കടിഞ്ഞു; വിദേശത്തു നിന്നെത്തിയതെന്ന് സംശയം
backup
May 12 2022 | 06:05 AM
ശ്രീകാകുളം (ആന്ധ്രാപ്രദേശ്)
അസാനി ചുഴലിക്കാറ്റിനെ തുടർന്ന് പ്രക്ഷുബ്ധമായ ശ്രീകാകുളത്തെ കടലിൽ കണ്ടെത്തിയ സുവർണ നിറത്തിലുള്ള രഥം കരയ്ക്കടുപ്പിച്ചു. വിദേശ രാജ്യത്തു നിന്ന് ഒഴുകിയെത്തിയതാണ് ഈ രഥമെന്നാണ് പ്രാഥമിക വിവരം. 16-01-2022 എന്ന തിയതിയും വിദേശ ഭാഷയിലുള്ള എഴുത്തും രഥത്തിലുണ്ട്. ശാന്തഭൂംബാലിയിലെ സുന്നപ്പളി തുറമുഖത്തു നിന്നാണ് രഥം കണ്ടെത്തിയത്. മലേഷ്യ, തായ്‌ലന്റ്, ജപ്പാൻ എന്നീ രാജ്യങ്ങളിലൊന്നിൽ നിന്നുള്ളതാണ് ഈ രഥമെന്നാണ് കരുതുന്നത്. മറൈൻ പൊലിസും രഹസ്യാന്വേഷണ വകുപ്പും ഇതേ കുറിച്ച് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."