HOME
DETAILS

കല്ലാങ്കുഴി ഇരട്ടക്കൊല: 25 പ്രതികൾ കുറ്റക്കാരെന്ന് കോടതി ശിക്ഷാവിധി നാളെ

  
backup
May 12 2022 | 06:05 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-25


പാലക്കാട്
മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാങ്കുഴി ഇരട്ടക്കൊലക്കേസിൽ 25 പ്രതികൾ കുറ്റക്കാരാണെന്ന് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പള്ളത്ത് വീട്ടിൽ കുഞ്ഞുഹംസ (48), സഹോദരൻ നൂറുദ്ദീൻ (42) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ജഡ്ജി ടി.എച്ച് രജിതയുടെ വിധി. 2013 നവംബർ 20ന് രാത്രി ഒമ്പതോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസ, നൂറുദ്ദീൻ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഇവരുടെ മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദിന് (66) അക്രമത്തിൽ സാരമായി പരുക്കേറ്റിരുന്നു.
പ്രതികളായ തൃക്കള്ളൂർ കല്ലാങ്കുഴി ചോലാട്ടിൽ സിദ്ദീഖ് (55), കാരൂക്കിൽവീട്ടിൽ നൗഷാദ് (പാണ്ടി നൗഷാദ് -34), പൂളമണ്ണിൽ നിജാസ്(28), ചേലോട്ടിൽ ഷമീം (27), പലേക്കോടൻ സലാഹുദ്ദീൻ (26), മാങ്ങാട്ടുതൊടി ഷമീർ (28), പാലക്കാപറമ്പിൽ സുലൈമാൻ (60), മാങ്ങാട്ടുതൊടി അമീർ(34), പാലക്കാപറമ്പിൽ അബ്ദുൽ ജലീൽ(44), പടലത്ത് റഷീദ് എന്ന ബാപ്പുട്ടി (38), പാലക്കാപറമ്പിൽ ഇസ്മായിൽ എന്ന ഇപ്പായി(43), കഞ്ഞിച്ചാളി സുലൈമാൻ (52), പലേക്കോടൻ ശിഹാബ് (47), പാലക്കാപറമ്പിൽ മുസ്തഫ (32), ചീനത്ത് നാസർ (62), തെക്കുംപുറയൻ ഹംസ (64), ചീനത്ത് ഫാസിൽ(27), പലേക്കോടൻ സലീം(46), പടലത്ത് സെയ്താലി (52), പടലത്ത് താജുദ്ദീൻ(44), പടലത്ത് സഹീർ (32), തെക്കുംപുറയൻ ഫാസിൽ(28), തെക്കുംപുറയൻ അംജദ്(35), കീരിത്തൊടി മുഹമ്മദ് മുബഷിർ(32), പരിയാരത്ത് മുഹമ്മദ് മുഹസിൻ (28) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കേസിൽ ആകെ 27 പ്രതികളാണ് ഉണ്ടായിരുന്നത്. നാലാം പ്രതി ചീനൻ ഹംസപ്പ വിചാരണക്കിടെ മരിച്ചു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതിയുടെ കേസ് പാലക്കാട് ജൂവനൈൽ കോടതിയിലാണ്. കല്ലാങ്കുഴി ജുമാമസ്ജിദിലെ പിരിവുമായി ബന്ധപ്പെട്ട തർക്കമാണ് ഇരട്ടക്കൊലയിൽ കലാശിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ ടി.സി കൃഷ്ണൻ ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago