പ്രവാസികൾക്ക് തിരിച്ചടി: യു.എ.ഇയിൽ നിന്നുള്ള ടിക്കറ്റുകൾക്ക് ഇരട്ടിയിലേറെ വർധന
അബുദാബി: യു.എ.ഇയിലെ പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വർധന. യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കാണ് ഇരട്ടിയിലേറെ വർധിച്ചിരിക്കുന്നത്. ഏപ്രിലിൽ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. മധ്യവേനൽ കഴിയുന്നതുവരെ വിമാന ടിക്കറ്റ് നിരക്ക് കുറയില്ലെന്നാണ് റിപ്പോർട്ട്. അതേസമയം ഇനിയും ഉയരണാനും സാധ്യതയുണ്ട്.
റമദാൻ ആരംഭിക്കുന്നതും പിന്നാലെ ഈദ് എത്തുന്നതുമാണ് ടിക്കറ്റ് നിരക്കിൽ വർധനക്ക് കാരണം. ഇതിനൊപ്പം വാർഷിക പരീക്ഷ കഴിഞ്ഞുള്ള ഇടവേളകളിൽ നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കൂടിയതും ടിക്കറ്റ് ചാർജ്ജ് വർധനയ്ക്ക് കാരണമായി. യുഎഇയിൽ നിന്ന് എയർ ഇന്ത്യ വിമാനങ്ങൾ പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആക്കി മാറ്റുന്നതോടെ സീറ്റുകളിൽ ഉണ്ടാകുന്ന കുറവും വിലവർധനയ്ക്ക് കാരണമാകുന്നതായി റിപ്പോർട്ടുണ്ട്.
കൊച്ചിയിൽ നിന്ന് ദുബായിലേക്കു വരാൻ ഇരട്ടിയിലേറെ പണം ഇപ്പോൾ നൽകണം. വൺവേ ടിക്കറ്റിന് ശരാശരി 30,000 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ മാസം ഇത് ശരാശരി 10,000 രൂപയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."