HOME
DETAILS

ഓര്‍മകളിലെ ഇമ്പവും<br>നൊമ്പരവും

  
backup
March 22 2023 | 17:03 PM

ramadan-abdulsamad-samadani

ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി

പരമപവിത്രവും ദീനിന്റെ സ്തംഭങ്ങളില്‍പെടുന്ന നിര്‍ബന്ധാനുഷ്ഠാനവുമായ റമദാന്‍ വ്രതം അത്തരം പ്രാധാന്യങ്ങള്‍ക്കെല്ലാം പുറമെ നമ്മുടെ എല്ലാവരുടെയും പാവനമായ ഓര്‍മ കൂടിയാണ്. നമ്മുടെയൊക്കെ ബാല്യകാല സ്മരണകളില്‍ ഒരിക്കലും മാഞ്ഞുപോകാതെ നോമ്പും നോമ്പുകാലവും അതിനോടനുബന്ധമായ അവിസ്മരണീയ അനുഭവങ്ങളും നിറഞ്ഞുനില്‍ക്കുന്നു.

ഓരോ വര്‍ഷവും റമദാന്‍ സമാഗതമാകുമ്പോഴേക്ക് ആ ഓര്‍മകളും മനസിലുണരുകയാണ്. ഓരോരുത്തരുടെയും നോമ്പോര്‍മകള്‍ യഥാര്‍ഥത്തില്‍ വ്യക്തിത്വത്തിന്റെ തന്നെ അവിഭാജ്യഘടകമായിത്തീരാന്‍ മാത്രം സുശക്തമാണെന്ന സത്യം നാം തിരിച്ചറിയുകയും ചെയ്യുന്നു.

 

Ramadan Suhoor aka Sahur (morning meal before fasting). Or iftar (evening meal after fasting)

 

എന്റെ നോമ്പിന്റെ ഓര്‍മകളില്‍ സ്പന്ദിച്ചുനില്‍ക്കുന്നത് മാതാപിതാക്കളും അവരുടെ സ്‌നേഹവാത്സല്യങ്ങള്‍ നിറഞ്ഞ ശിക്ഷണവുമാണ്. ഉമ്മയും ഉപ്പയുമില്ലാതെ റമദാനിനെപ്പറ്റി ഓര്‍ക്കാനേ കഴിയുകയില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ ഈ വിശുദ്ധ റമദാന്‍ മാസത്തില്‍ പെരുകിവരികയും ജീവിതത്തിന്റെ വിഷാദസ്മരണകളുടെ വേലിയേറ്റത്തില്‍ അതു ദീപ്തമായിത്തീരുകയും ചെയ്യുന്നു.


പരമസാത്വികനായ മഹാപണ്ഡിതനായിരുന്നു പിതാവ്. ഖുര്‍ആനിലും ഹദീസിലും നല്ല അവഗാഹമുണ്ടായിരുന്നു. സ്വിഹാഹുസ്സിത്ത: എന്ന ഏറ്റവും പ്രാമാണികമായ ഈറു ഹദീസ് സമാഹാരങ്ങളില്‍ ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ഉപ്പയില്‍നിന്ന് ഹദീസ് വിജ്ഞാനം കരസ്ഥമാക്കാനും ഉള്ള പരിജ്ഞാനത്തെ പരിപോഷിപ്പിക്കാനും വേണ്ടി മുദരിസുമാര്‍ വരെ വീട്ടില്‍ വരാറുണ്ടായിരുന്നത് ഓര്‍മയിലുണ്ട്. ആലിം എന്നതോടൊപ്പം ആബിദുമായിരുന്നു ഉപ്പ.

കുടുംബാംഗങ്ങളുടെ ആരാധനകളുടെ കാര്യത്തില്‍ വലിയ കാര്‍ക്കശ്യം പുലര്‍ത്തിപ്പോന്നതുകൊണ്ട് കുഞ്ഞുനാള്‍ മുതലേ ഞങ്ങള്‍ എല്ലാവരും നിസ്‌കാരവും നോമ്പും കൃത്യമായും ഭംഗിയായും അനുഷ്ഠിച്ചുപോന്നു. രണ്ടിനും ഉപ്പയുടെ നേതൃത്വവും ശിക്ഷണവും ലഭിച്ചു. വീടിന്റെ തൊട്ടടുത്തുള്ള മസ്ജിദില്‍ മിക്കപ്പോഴും ഉപ്പതന്നെയാണ് നിസ്‌കാരത്തിന് ഇമാമായി നില്‍ക്കുക. തറാവീഹിനും അങ്ങനെത്തന്നെ. റമദാനില്‍ മസ്ജിദിന്റെ എല്ലാ ഭാഗത്തും നിറയെ ആളുകള്‍ ഉണ്ടാകും. മേല്‍ക്കൂരയില്ലാത്ത "ചെരു' ഭാഗത്താണ് ഞങ്ങള്‍ കുട്ടികള്‍ അധികവും നിസ്‌കരിക്കുക. മഴയില്ലാത്ത കാലങ്ങളില്‍ തുറന്ന ആകാശത്തിനു താഴെ നിലാവ് പരന്നൊഴുകുന്ന രാവുകളിലെ തറാവീഹിന്റെ ഭക്തിയും അനുഭൂതിയും ഇപ്പോഴും ഓര്‍ക്കുന്നു.

 

 

നാടന്‍മാരായ ജനങ്ങള്‍ പാര്‍ക്കുന്ന ഗ്രാമത്തിലെ മസ്ജിദും അതില്‍ കേന്ദ്രീകരിക്കുന്നവരുടെ നോമ്പുവിശേഷങ്ങളും ഇന്നത്തേതില്‍നിന്ന് എത്രയോ വ്യത്യസ്തം. സൗകര്യങ്ങള്‍ നന്നേ കുറഞ്ഞ അക്കാലത്ത് മസ്ജിദുകളില്‍ വിപുലമായ നോമ്പുതുറ പരിപാടിയും വളരെ കുറവായിരുന്നു. എന്നാലും ലളിതമായ രീതിയില്‍ ഉണ്ടായെന്നുവരും. തറാവീഹ് കഴിഞ്ഞാല്‍ ദീനീബോധവും അറിവും പകരുന്ന ഉദ്‌ബോധനവും അതിനുശേഷം എന്തെങ്കിലും പാനീയവും മസ്ജിദില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കും. അക്കാലത്തെ റമദാനിന്റെ അവിഭാജ്യഘടകമായിരുന്നു രാത്രിയിലെ വഅള് ഉദ്‌ബോധന സദസുകള്‍. ഓരോ മഹല്ലിലെയും ജനങ്ങളുടെ സംസ്‌കരണത്തിലും ദീനീ വിജ്ഞാന സംബന്ധിയായ വികാസത്തിലും ഏറ്റവും വലിയ പങ്കാണ് വഅള് പരിപാടികള്‍ വഹിച്ചുപോന്നത്.


തറാവീഹ് കഴിഞ്ഞാല്‍ ചീരാകഞ്ഞി (ജീരകം ചേര്‍ത്തുള്ള കഞ്ഞി)യും കുടിച്ച് വഅള് പരിപാടിയില്‍ പങ്കെടുക്കാന്‍ പോകും. ചൂട്ടും പന്തവും ബാറ്ററി ടോര്‍ച്ചുമൊക്കെയാണ് ഇരുട്ടത്ത് സഞ്ചരിക്കുമ്പോള്‍ വെളിച്ചത്തിനായി ഉപയോഗിക്കുക. റോഡുകളൊന്നും ഇന്നത്തെ പോലെ സുലഭമോ സൗകര്യപ്രഥമോ അല്ല. അധികവും ഇടവഴികളാണ് നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്നത്.


ഉമ്മ റമദാന്‍ കാലത്തെ ആഹാരങ്ങളുടെ പാചകക്കാരിയായിട്ടില്ല. മക്കളെക്കൊണ്ട് ചെറുപ്പത്തില്‍ തന്നെ നിസ്‌കാരവും നോമ്പുമൊക്കെ പരിശീലിപ്പിക്കുന്ന സച്ചരിതയായ മാതാവായിട്ടാണ് ഓര്‍മകളില്‍ സങ്കടമായി നിറഞ്ഞുനില്‍ക്കുന്നത്. മഖ്ദൂമുകളുടെ പിന്‍മുറ പരമ്പരയില്‍പെട്ട ഒറ്റകത്ത് കുടുംബത്തില്‍പെട്ടവരായിരുന്നു അവര്‍. ഉമ്മയുടെ പിതാവും പിതാമഹന്‍മാരുമെല്ലാം പണ്ഡിതന്‍മാരും അവരുടെ പൂര്‍വികരുടെ രീതിയനുസരിച്ച് ഖാസിമാരുമായിരുന്നു.

 

 

ഉമ്മ ഉണ്ടാക്കിയിരുന്ന നോമ്പിന്റെ ആഹാരങ്ങളില്‍ ആര്‍ഭാടങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഏറെ രുചികരവും ആരോഗ്യപ്രദവുമായ വിഭവങ്ങളായിരുന്നു അതില്‍ ഉള്‍പ്പെട്ടിരുന്നത്. നോമ്പുതുറയ്ക്ക് പത്തിരിയും അതോടൊപ്പം ഇറച്ചിച്ചോറോ മീന്‍ചോറോ ആയിരിക്കും പതിവുരീതിയിലെ മുഖ്യഇനം. എന്തെങ്കിലുമൊക്കെ ചെറിയ ഇനങ്ങളും കാണും. തരിക്കഞ്ഞി മിക്കവാറും നിര്‍ബന്ധമായിട്ടുണ്ടാകും.


അത്താഴത്തിനു ചോറും മീന്‍ചാറും മീന്‍ പൊരിച്ചതും പപ്പടവും കാണും. ഉമ്മയുടെ അത്താഴച്ചോറിന്റെ കൂടെയുള്ള മീന്‍ചാറ് ഞാന്‍ എന്നും ഓര്‍ത്തുരസിക്കുന്ന ഒരിനമാണ്. അക്കാലത്തെ തക്കാളിയൊക്കെ ചേര്‍ത്തുണ്ടാക്കിയ അതിന്റെ കൂട്ട് ലളിതമാണെങ്കിലും രുചി അപാരമായിരുന്നു. വര്‍ഷങ്ങള്‍ ഏറെ കടന്നുപോയി. ഉമ്മ വിടപറഞ്ഞിട്ടുതന്നെ നാലര പതിറ്റാണ്ട് തികയുകയാണ്. പക്ഷേ, ഇപ്പോഴും പഴയ തക്കാളി അപൂര്‍വമായി രുചിക്കാനിടയായാല്‍ എനിക്ക് ഉമ്മയുടെ നോമ്പത്താഴത്തിന്റെ മീൻചാറ് ഓര്‍മവരും.


ഓര്‍മകള്‍ പലപ്പോഴും സങ്കടകരമായിരിക്കും. ഉമ്മയുടെ വിയോഗം സംഭവിച്ചത് ഒരു ഈദുല്‍ ഫിത്‌ർ ദിനത്തിലാണ്. അതുകൊണ്ട് നോമ്പും പെരുന്നാളുമെല്ലാം എന്നെ എന്റെ ഉമ്മയുടെ ഓര്‍മകള്‍ കൂടുതലായി അലട്ടുന്ന വേളകള്‍ കൂടിയാണ്. ഈ ലേഖനം ആ ദുഃഖലോകത്തേക്ക് നീട്ടിക്കൊണ്ടുപോകുന്നില്ല. കാലവും ലോകവും എത്രയോ മാറി. നമ്മുടെ ചുറ്റുപാടുകള്‍ മുച്ചൂടും മാറി. നോമ്പുകാലത്തെ സാമീപ്യസമ്പര്‍ക്കത്തില്‍ ഹൃദയത്തെ സ്പര്‍ശിച്ച നമ്മുടെ പ്രിയപ്പെട്ടവര്‍ പലരും വിടപറഞ്ഞു. അക്കൂട്ടത്തില്‍ പണ്ഡിതരും നേതാക്കളും സാധാരണക്കാരുമെല്ലാമുണ്ട്. കഴിഞ്ഞ റമദാന് നമ്മോടൊപ്പമുണ്ടായിരുന്ന സ്‌നേഹനിധിയായ സയ്യിദ് ഹൈദരലി തങ്ങളും ഇക്കൊല്ലമില്ല. അങ്ങനെ പല മഹത്തുക്കളും ഈ റമദാനില്‍ ഓര്‍മകളായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago