HOME
DETAILS

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി

  
backup
May 20 2021 | 05:05 AM

94754535463-2

 


കൊച്ചി: ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കൊവിഡ് നിയന്ത്രിക്കാന്‍ മെയ് ആറിനു പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ 500ലിധകം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞയ്‌ക്കെതിരേ തൃശൂരിലെ ചികിത്സാനീതി സംഘടന ജനറല്‍ സെക്രട്ടറി ഡോ. കെ.ജെ പ്രിന്‍സ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചടങ്ങ് നടത്തുന്നത് തടയാന്‍ കോടതി സ്വമേധയാ ഇടപെടണമെന്നാവശ്യപ്പെട് അഡ്വ. അനില്‍ തോമസ്, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.


മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരുടെയല്ലാതെ മറ്റ് എം.എല്‍.എ മാരുടെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം. മുഴുവന്‍ എം.എല്‍.എമാരും പങ്കെടുക്കേണ്ടതുണ്ടോ എന്ന് അതാത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തീരുമാനിക്കണം. ചടങ്ങ് നടത്താനാവശ്യമായ ഉദ്യോഗസ്ഥര്‍ മാത്രമേ പങ്കെടുക്കാവൂ. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളടക്കമുള്ള പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കേണ്ടതുണ്ടോ എന്നതില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. രാഷ്ട്രീയക്കാരല്ലാത്ത മറ്റ് ക്ഷണിതാക്കളുടെ കാര്യത്തിലും ചീഫ് സെക്രട്ടറി തന്നെ തീരുമാനമെടുക്കണം. നിലവില്‍ നിശ്ചയിച്ച സംഖ്യ കുറച്ചുകൊണ്ടാണ് ചടങ്ങ് നടത്തേണ്ടതെന്നും കൊവിഡ് സാഹചര്യം മറക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു.500 പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചതെങ്കിലും പ്രതിപക്ഷ എം.എല്‍.എമാരടക്കം പലരും ഉണ്ടാവില്ലെന്ന് അറിയിച്ചതിനാല്‍ 350 പേരെ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ജുഡീഷ്യല്‍ ഓഫിസര്‍മാരും ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. തുറസായ സ്ഥലത്ത് മുഴുവന്‍ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ചടങ്ങ് നടത്തുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago