HOME
DETAILS

ഇതോ ഗുരു

  
backup
May 12 2022 | 19:05 PM

editorial2132536262


കുട്ടികൾക്ക് അധ്യാപനത്തോടൊപ്പം നന്മയും സംസ്കാരവും ഉപദേശിക്കേണ്ട ഒരധ്യാപകൻ തന്റെ വിദ്യാർഥിനികളെ കഴിഞ്ഞ 30 വർഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന വാർത്ത നടുക്കത്തോടെയായിരിക്കും പൊതുസമൂഹം ശ്രവിച്ചിട്ടുണ്ടാവുക. അധ്യാപനത്തിന്റെ സിംഹഭാഗവും സി.പി.എം നേതാവുകൂടിയായ അധ്യാപകൻ വിദ്യാർഥിനികളെ പീഡിപ്പിക്കാനായിരുന്നുവോ ചെലവഴിച്ചത് എന്ന് തോന്നിപ്പോകുന്നു.
മലപ്പുറം നഗരസഭാ അംഗവും കൂടിയായ മുൻ അധ്യാപകൻ കെ.വി ശശികുമാറിനെതിരേ സമഗ്ര അന്വേഷണം നടത്തി കേസെടുക്കണമെന്ന് പൂർവ വിദ്യാർഥികൾ പത്രസമ്മേളനം വിളിച്ച് ആവശ്യപ്പെടുന്നത് സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമാണ്. പരാതിയിൽ മലപ്പുറം വനിതാ സെൽ പോക്സോ നിയമപ്രകാരം ശശികുമാറിനെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.


സ്കൂളിലെ ഒമ്പത് മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികളെയാണ് ഇയാൾ 30 വർഷത്തിലേറെ പീഡിപ്പിച്ചു കൊണ്ടിരുന്നത്. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ മലപ്പുറം ജില്ലയിലെ തന്നെ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 'സ്ത്രീ സുരക്ഷയെ'ക്കുറിച്ച് സെമിനാർ നടത്തിയ അതേ ദിവസം തന്നെയാണ് കിലോമീറ്റർ അകലം മാത്രമുള്ള ജില്ലാ ആസ്ഥാനത്തെ സി.പി.എം നേതാവു കൂടിയായ അധ്യാപകൻ്റെ പീഡന കഥകളും പുറത്തുവന്നത്.
മാതാപിതാ ഗുരു ദൈവം എന്നാണ് വിദ്യാർഥികൾക്ക് നൽകുന്ന പ്രഥമ പാഠം. അത്രമേൽ പ്രാധാന്യമാണ് അധ്യാപകർക്ക് പൊതുസമൂഹം നൽകുന്നത്. ഈ ആനുകൂല്യം മുതലെടുത്താണ് ശശികുമാറിനെപ്പോലുള്ള അധ്യാപകർ കുട്ടികളെ സ്നേഹ വാൽസല്യത്തോടെ സമീപിക്കേണ്ടതിന് പകരം കാമാതുരമായ ചേഷ്ടകളോടെ സമീപിക്കുന്നത്. പല കുട്ടികളും ഇതോടെ മാനസികമായി തകരുകയാണ്. അവരുടെ തുടർന്നുള്ള ജീവിതത്തെ ഒരു ദു:സ്വപ്നം പോലെ ഈ സംഭവം വേട്ടയാടുന്നു. മാനഹാനിയും പേടിയും കാരണം സ്വന്തം വീട്ടുകാരോടു പോലും അധ്യാപകരിൽ നിന്നുണ്ടാകുന്ന ദുരനുഭവങ്ങൾ പങ്കുവയ്ക്കാൻ ഇരയാക്കപ്പെടുന്നവർ ഭയക്കുകയാണ്. ഫലമോ കൗമാരപ്രായത്തിലുണ്ടായ ഇത്തരം ദുരനുഭവങ്ങൾ അവരുടെ ഭാവി ജീവിതത്തിന്റെ താളം പോലും തെറ്റിക്കുന്നു. അവരിൽ മാനസിക സംഘർഷവും ആത്മഹത്യാപ്രവണതയും ഉണ്ടാകുന്നു.
സ്കൂളിൽ നിന്ന് പിരിഞ്ഞു പോകുന്നതിനോടനുബന്ധിച്ച് നടത്തിയ യാത്രയയപ്പ് യോഗ പരിപാടികൾ ശശികുമാർ ഫേസ്ബുക്കിൽ പങ്കുവച്ചതിനെത്തുടർന്ന് മഹത്വവൽക്കരിക്കപ്പെടേണ്ട ഒരധ്യാപകനല്ല പിരിഞ്ഞു പോകുന്നതെന്നും, പിരിയും വരെ 30 വർഷത്തോളം തന്റെ വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സ്ത്രീലമ്പടനാണ് പിരിഞ്ഞു പോകുന്നതെന്നുമുള്ള പൂർവ വിദ്യാർഥികളുടെ രോഷം സോഷ്യൽ മീഡിയകളിൽ കമന്റുകളായി വരികയും, തുടർന്ന് അറുപതോളം പൂർവ വിദ്യാർഥിനികൾ വനിതാ പൊലിസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെത്തുടർന്നുമാണ് മൂന്ന് തവണ സി.പി.എം ടിക്കറ്റിൽ നഗരസഭാ കൗൺസിലറായ കെ.വി ശശികുമാറിനെതിരേ പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തത്. അയാളാകട്ടെ ഒളിവിൽ തുടരുകയുമാണ്.


സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരേ ലൈംഗികാരോപണം ഉയർന്നുവരുന്നത് പതിവായിരിക്കുന്നു. കർഷകരുടെ മാത്രം പാർട്ടിയാകേണ്ടതിന് പകരം എല്ലാവരുടെയും പാർട്ടിയായി മാറിയതിനെത്തുടർന്നാണ് മറ്റു പല ആരോപണങ്ങൾക്കൊപ്പം ലൈംഗികാരോപണങ്ങളും കൂടി സി.പി.എം നേതാക്കൾക്കെതിരേ ഉയർന്നുകൊണ്ടിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ ലൈംഗികാരോപണ പരാതിയിൽ ഷൊർണൂർ എം.എൽ.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന പി.കെ ശശിയെ 2019ൽ പാർട്ടി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തെങ്കിലും വൈകാതെ അദ്ദേഹം പാർട്ടിയുടെ നേതൃസ്ഥാനത്ത് തന്നെ തിരിച്ചെത്തി. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശി, എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കൽ എന്നിവർക്കെതിരേയും ലൈംഗികാരോപണങ്ങൾ ഉയർന്നതാണ്. പി. ശശി ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ താക്കോൽ സ്ഥാനത്താണ്. നടൻ മുകേഷ് എം.എൽ.എക്കെതിരേയും പരാതി ഉയർന്നതാണ്.


മനുഷ്യാവകാശത്തിനും തുല്യ നീതിക്കും വേണ്ടി പോരാടുന്ന സി.പി.എം ഇപ്പോൾ പ്രധാനമായും അഭിമുഖീകരിക്കുന്നത് പാർട്ടി നേതാക്കളിൽ നിന്നും സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളാണ്. സ്ത്രീ സുരക്ഷക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന പാർട്ടിക്ക്, ഇപ്പോൾ പാർട്ടി ക്ലാസുകളിൽ സ്ത്രീകളോടും വിദ്യാർഥിനികളോടും മാന്യമായി പെരുമാറുന്നതെങ്ങനെ എന്നതിനെ സംബന്ധിച്ചും ക്ലാസ് എടുക്കേണ്ട സ്ഥിതിയാണുള്ളത്. ഓരോ ആരോപണം വരുമ്പോഴും പാർട്ടി ഇടപെട്ട് തീർപ്പ് കൽപിക്കുന്നതിനാൽ പല പീഡകരും രക്ഷപ്പെടുന്നു. പാർട്ടിയിലുണ്ടാകുന്ന ലൈംഗികാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുവാൻ അന്വേഷണ കമ്മിഷനുകളെ വയ്ക്കുക. അന്വേഷണ റിപ്പോർട്ട് പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ സമർപ്പിക്കുക. കുറ്റക്കാരനെന്ന് സമിതി കണ്ടെത്തുന്നവരെ ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുക. പിന്നെ തിരിച്ചെടുക്കുക. ഇതാണിപ്പോൾ സി.പി.എമ്മിൽ നടന്നുവരുന്നത്. ഇത്തരത്തിലുള്ള ആരോപണങ്ങളിൽ അന്വേഷണ സമിതിയോ, തെളിവോ പരാതിയോ അല്ല ജനങ്ങൾ നോക്കുന്നത്. സി.പി.എം പോലൊരു പാർട്ടിയിൽനിന്ന് ആ പാർട്ടിയെ വിശ്വസിക്കുന്നവർ പ്രതീക്ഷിക്കുന്ന മൂല്യവത്തായ ചില നിലപാടുകളുണ്ട്. അതിൽ വെള്ളം ചേർക്കുമ്പോൾ തൽക്കാലം പാർട്ടിക്ക് മുഖംരക്ഷിക്കാം. പക്ഷേ, വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിൽ നേതാക്കൾ തന്നെ മായം ചേർക്കുന്നു എന്ന തോന്നൽ അണികളിൽ തറച്ചു നിൽക്കും. മലപ്പുറത്തെ ശശിക്കെതിരേയുള്ള ആരോപണം പൊലിസ് അന്വേഷണത്തിന് വിട്ടുകൊടുക്കുകയാണ് പാർട്ടി ചെയ്യേണ്ടത്. അല്ലാത്തപക്ഷം ലൈംഗികാരോപണങ്ങൾക്ക് വിധേയരാകുന്ന നേതാക്കൾക്കെതിരേ അന്വേഷണ കമ്മിഷനുകളെ വയ്ക്കാനും സസ്പെൻഡ് ചെയ്യാനും മാത്രമേ പാർട്ടിക്ക് നേരമുണ്ടാകൂ. മലപ്പുറത്തെ വിദ്യാർഥിനികളെ 30 വർഷത്തിലധികം പീഡിപ്പിച്ച അധ്യാപകന് സംരക്ഷണ കവചമൊരുക്കാതെ അയാളെ നീതിന്യായ നിയമ വ്യവസ്ഥക്ക് വിധേയമാക്കാൻ പാർട്ടി തന്നെ മുൻകൈ എടുക്കണം. ഒരധ്യാപകനിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത, മാപ്പർഹിക്കാത്ത ഹീനകൃത്യമാണയാളിൽ നിന്നും ഉണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago