കൊവിഡ് മരണം നാലായിരത്തില്‍ താഴെ, കേസുകള്‍ 2.76 ലക്ഷം; രോഗബാധിതരേക്കാള്‍ രോഗമുക്തി നേടിയവര്‍ കൂടുതലെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡില്‍ നേരിയ കുറവ്. മരണവും ഇന്ന് നാലായിരത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3874 പേരാണ് മരണത്തിന് കീഴടങ്ങിയത്. രോഗബാധിതരേക്കാള്‍ രോഗമുക്തി നേടിയവരുടെ എണ്ണമാണ് കൂടുതലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
3,69,077 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 31,29,878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,57,72,400 ആണ് ആകെ രോഗബാധിതരുടെ എണ്ണം. 2,23,55,440 പേര് രോഗമുക്തി നേടി. 2,87,122 പേര്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ച ദിവ,മാണിത്. 20.55ലക്ഷം സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.
5,58,911 പേര് ചികിത്സയിലുള്ള കര്‍ണാടകയിലാണ് നിലവില്‍ രോഗവ്യാപനം രൂക്ഷം. മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,04,229 ആയി കുറഞ്ഞു. രാജ്യത്തെ 69.02 കേസുകളും കര്‍ണാടക, മഹാരാഷ്ട്ര, കേരള, തമിഴ്നാട്, ആന്ധ്രപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡിന്റെ രണ്ടാം തരംഗം അവസാനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ നിരവധി സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ബ്ലാക്ക് ഫംഗസ് കേസുകള്‍ ചികിത്സിച്ച് ഭേദമാക്കിയതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."