സിൽവർലൈൻ പ്രചാരണത്തിന് കൈപ്പുസ്തകം അഞ്ചുലക്ഷം കോപ്പിക്ക് 7.5 ലക്ഷം അനുവദിച്ച് സർക്കാർ
തിരുവനന്തപുരം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് സർവേകല്ലുകൾ സ്ഥാപിക്കുന്നത് നിർത്തിവച്ചെങ്കിലും സിൽവർലൈൻ പ്രചാരണം ശക്തിപ്പെടുത്താനൊരുങ്ങി സർക്കാർ.
സിൽവർലൈൻ അറിയേണ്ടതെല്ലാം എന്ന പ്രചാരണ കൈപ്പുസ്തകത്തിന്റെ അഞ്ചുലക്ഷം കോപ്പി ഉടൻ അച്ചടിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി ഏഴര ലക്ഷം രൂപ അനുവദിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി.
സിൽവർലൈൻ പദ്ധതിയിൽ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് സർക്കാർ കൈപ്പുസ്തകം തയാറാക്കുന്നത്.
50 ലക്ഷം കോപ്പി അച്ചടിക്കാൻ ടെൻഡർ ക്ഷണിച്ചിരുന്നു. 36 പേജുള്ള കൈപ്പുസ്തകം തയാറാക്കാൻ ഒൻപതു സ്ഥാപനങ്ങളിൽനിന്ന് അപേക്ഷയും ലഭിച്ചെങ്കിലും കോട്ടയം ആസ്ഥാനമായുള്ള എം.എം പ്രസിനായിരുന്നു ചുമതല. എന്നാൽ പിന്നീട് സ്ഥാപനം ടെൻഡറിൽനിന്ന് പിന്മാറി. ഇതിനെ തുടർന്നാണ് സർക്കാർ പ്രസിൽ പ്രിന്റ് ചെയ്യാൻ തീരുമാനമായത്. ഇതിന്റെ ആദ്യപടിയായി അഞ്ചുലക്ഷം കോപ്പി അച്ചടിക്കാനാണ് തീരുമാനം. കൈപ്പുസ്തകത്തിന്റെ മൾട്ടി മീഡിയ കവർ പ്രിന്റ് തയാറാക്കാൻ അർധസർക്കാർ സ്ഥാപനമായ സി-ആപ്റ്റിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."