HOME
DETAILS

കേരളത്തിൽനിന്ന് മൂന്ന് കയറ്റുമതി ഹബ്ബുകൾ പ്രതീക്ഷയോടെ റബർ, മത്സ്യ, ചെരുപ്പ് വ്യവസായ മേഖല

  
backup
May 12 2022 | 19:05 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95


കോഴിക്കോട്
രാജ്യത്തുനിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വാണിജ്യ-വ്യവസായ കേന്ദ്രത്തിന് കീഴിൽ നടപ്പാക്കുന്ന ജില്ലാ കയറ്റുമതി പദ്ധതിയിൽ (ഡി.ഇ.പി) കേരളത്തിൽ നിന്നു മൂന്നു ജില്ലകൾ ഇടം നേടിയതോടെ ചെരുപ്പ്, മത്സ്യം, റബർ മേഖല പുത്തൻ പ്രതീക്ഷയിൽ.
കേരളത്തിൽ നിന്ന് കോട്ടയം, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളാണ് കേരളത്തിൽനിന്ന് എക്‌സ്പോർട്ടിങ് ഹബ്ബുകളായി തിരഞ്ഞെടുത്തത്. കോട്ടയം-റബർ ഉൽപന്നങ്ങൾ, റബർ അധിഷ്ഠിത ഉൽപന്നങ്ങൾ, ആലപ്പുഴ- മത്സ്യബന്ധന കയറ്റുമതി ഉൽപന്നങ്ങൾ, കോഴിക്കോട്-ചെരുപ്പ് പാദരക്ഷാ നിർമാണവും മറ്റു ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഹബ്ബുകൾ തെരഞ്ഞെടുത്തത്.
ഇന്ത്യയിൽനിന്ന് 75 ജില്ലകളാണ് എക്‌സ്‌പോർട്ടിങ് ഹബ്ബുകളാവുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തനത് ഉൽപന്നങ്ങൾക്ക് ആഗോള വിപണന സാധ്യത കണ്ടെത്തി കയറ്റുമതി വർധിപ്പിക്കുകയാണ് ലക്ഷ്യം.


അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കയറ്റുമതി 2018-19 കാലയളവിലുണ്ടായിരുന്നതിന്റെ ഇരട്ടിയാക്കി വർധിപ്പിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി കോട്ടയത്തും ആലപ്പുഴയിലും കോഴിക്കോട്ടും പ്രാഥമിക ചർച്ചകൾ നടന്നു. കേരള എക്‌സ്പോർട്ടേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ പദ്ധതി വിജയകരമാക്കുന്നതിനുള്ള വിവിധ നിർദേശങ്ങൾ വ്യവസായികൾ മുന്നോട്ടുവച്ചു.


ചൈനാ മാതൃകയിൽ കോമൺ ഡിസ്‌പ്ലേ സെന്റർ വേണമെന്നായിരുന്നു ചെരുപ്പ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഇത് ചെരുപ്പ് വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്കും നിർമാതാക്കൾക്കും ഒരു പോലെ ഗുണം ചെയ്യും.


മാത്രമല്ല സഊദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് പച്ചക്കറി, ഭക്ഷണങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നതിനുള്ള സാസോ സർഫിക്കറ്റ് അടക്കമുള്ള പരിശോധനകൾക്കുള്ള ലാബ് കോഴിക്കോട്ട് തന്നെ സ്ഥാപിക്കണമെന്നും പാക്കേജിങ് ഇൻഡസ്ട്രി നിർമിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഈ മൂന്ന് ആവശ്യങ്ങൾക്കും കേന്ദ്ര വാണിജ്യകാര്യ മന്ത്രാലയ ജോയിന്റ് ഡയരക്ടർ പച്ചക്കൊടി കാണിച്ചതായി കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം സെക്രട്ടറി മുൻഷിദ് അലി അറിയിച്ചു. ഈ മൂന്ന് പദ്ധതികൾക്കുമുള്ള ഡി.പി.ആർ ഉടൻ സമർപ്പിക്കും. ആലപ്പുഴയിൽ കോമൺ ട്രീറ്റ്‌മെന്റ് പ്ലാന്റും കോട്ടയത്ത് ഗ്ലൗസ് പാക്കേജിങ് ഇൻഡസ്ട്രിയും തുടങ്ങണമെന്ന ആവശ്യത്തിന് ചർച്ചയിൽ അംഗീകാരമായതായും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാവുന്നതോടെ കേരളത്തിലെ വ്യാപാര മേഖലയ്ക്ക് പുത്തനുണർവാകും. കയറ്റുമതി വർധിപ്പിക്കുന്നതിലൂടെ നഷ്ടത്തിലായ വ്യവസായ മേഖല തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് വ്യവസായികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago