എയ്റോസോളുകള്‍ക്ക് 10 മീറ്റര്‍വരെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാനാകുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചെറിയ എയ്റോസോളുകള്‍ക്ക് 10 മീറ്റര്‍വരെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാനാകുമെന്ന് റിപ്പോര്‍ട്ട്. അതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്വൈസര്‍ കെ.വിജയരാഘവന്റെ ഓഫിസ് പുറത്തു വിട്ട് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
മാസ്‌ക് ധരിക്കുകയും സാമൂഹികാകലം പാലിക്കുകയും ശുചിത്വവും വായുസഞ്ചാരവും ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ വൈറസിന്റെ വ്യാപനം തടയാനാകും. രോഗബാധിതനായ ആളുടെ ഉമിനീര്‍, വായില്‍ നിന്നോ മൂക്കില്‍ നിന്നോ തുമ്മമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തെത്തുന്ന ഡ്രോപ്ലെറ്റുകള്‍, എയ്റോസോളുകള്‍ എന്നിവയിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്നും രോഗം പകരാം. രോഗബാധിതനായ വ്യക്തിയില്‍ നിന്നുളള ഡ്രോപ്പ്ലെറ്റുകള്‍ പതിച്ച പ്രതലങ്ങളിലൂടെ വൈറസ് പകരും. അതിനാല്‍ വാതിലിന്റെ കൈപ്പിടികള്‍, സ്വിച്ചുകള്‍, മേശ, കസേര, തറ മുതലായവ ബ്ലീച്ചോ ഫിനൈലോ ഉപയോഗിച്ച് തുടക്കണം.
ഇരട്ട പാളികളുളള മാസ്‌കോ എന്‍95 മാസ്‌കോ ധരിക്കണം. അത് കഴിയാവുന്നത്ര സുരക്ഷിതത്വം വാദ്ഗാനം ചെയ്യുന്നുണ്ട്. ഇരട്ടമാസ്‌ക് ധരിക്കുന്നവര്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച് അതിനുമുകളിലായി തുണികൊണ്ടുളള മാസ്‌ക് ധരിക്കണം. അതല്ലെങ്കില്‍ രണ്ടുകോട്ടണ്‍ മാസ്‌കുകള്‍ ധരിക്കാം. സാധാരണഗതിയില്‍ ഒറ്റത്തവണ മാത്രമാണ് സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിക്കാനാവുക. എന്നാല്‍ ഇരട്ട മാസ്‌കായി ഉപയോഗിക്കുമ്പോള്‍ ഒരു തവണ ഉപയോഗിച്ചതിന് ശേഷം വെയില്‍കൊള്ളിച്ച് ഏഴുദിവസത്തിന് ശേഷം വീണ്ടും ഉപയോഗിക്കാം.
വൈറസ് പകരുന്നത് തടയുന്നതിനായി വീടുകളിലും ഓഫിസുകളിലും വായുസഞ്ചാരം ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വാതിലുകള്‍ തുറന്നിടുകയും ഫാനുകള്‍ പ്രവര്‍ത്തിക്കുകയും വേണം.
കമ്യൂണിറ്റി അടിസ്ഥാനത്തില്‍ പരിശോധന നടത്തേണ്ടതിന്റെയും ഐസൊലേഷന്‍ നടത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും 'സ്റ്റോപ്പ് ട്രാന്‍സ്മിഷന്‍, ക്രഷ് ദ പാന്‍ഡമിക്' എന്ന പേരിലുളള റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇരട്ട പാളികളുളള മാസ്‌കോ എന്‍95 മാസ്‌കോ ധരിക്കുക.ഇരട്ടമാസ്‌ക് ധരിക്കുന്നവര്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച് അതിനുമുകളിലായി തുണികൊണ്ടുളള മാസ്‌ക് ധരിക്കണം. അതല്ലെങ്കില്‍ രണ്ടുകോട്ടണ്‍ മാസ്‌കുകള്‍ ധരിക്കാം.
വൈറസ് പകരുന്നത് തടയുന്നതിനായി വീടുകളിലും ഓഫിസുകളിലും വായുസഞ്ചാരം ഉറപ്പുവരുത്തണം. വാതിലുകള്‍ തുറന്നിടുകയും ഫാനുകള്‍ പ്രവര്‍ത്തിക്കുകയും വേണം.
രോഗബാധിതനായ വ്യക്തിയില്‍ നിന്നുളള ഡ്രോപ്പ്ലെറ്റുകള്‍ പതിച്ച പ്രതലങ്ങളിലൂടെ വൈറസ് പകരും. അതിനാല്‍ വാതിലിന്റെ കൈപ്പിടികള്‍, സ്വിച്ചുകള്‍, മേശ, കസേര, തറ മുതലായവ ബ്ലീച്ചോ ഫിനൈലോ ഉപയോഗിച്ച് തുടക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."