HOME
DETAILS
MAL
ചുമമരുന്ന് കുടിച്ച് 18 കുട്ടികള്‍ മരിച്ചു; ഇന്ത്യന്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി
backup
March 23 2023 | 07:03 AM
നോയിഡ: ഇന്ത്യന്‍ നിര്‍മിത ചുമമരുന്ന് കഴിച്ച് 18 കുട്ടികള്‍ മരിച്ചതിന് പിന്നാലെ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി ഉത്തര്‍പ്രദേശ് ഡ്രഗ്സ് കണ്‍ട്രോളിങ് ലൈസന്‍സിങ് അതോറിറ്റി. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെകിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്.
മാരിയോണ്‍ ബയോടെക്കിന്റെ ഡോക്1 മാക്സ് സിറപ്പ് കഴിച്ച 21 കുട്ടികളില്‍ 18 പേര് മരിച്ചതായി ഉസ്ബെക് ആരോഗ്യമന്ത്രാലയം ആരോപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായ സംഭവത്തിനു പിന്നാലെ കമ്പനിയുടെ ലൈസന്‍സ് ജനുവരിയില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടി.
അന്വേഷണത്തില്‍ മാരിയോണ്‍ ബയോടെകിന്റെ മരുന്നുകളുടെ സാംപിളില്‍ മായംകലര്ന്നിട്ടുണ്ടെന്നും നിലവാരമില്ലാത്തതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."