ജീവിക്കാനും മരിക്കാനുമാവാത്തതായിരുന്നു അനുമോളുടെ ജീവിതം, എന്നിട്ടും മരിച്ചില്ല, കൊന്നു, വേണ്ടെന്ന് പറഞ്ഞാല്‍ വെട്ടുന്നവര്‍ ഒന്നിച്ചുപോകില്ലെങ്കില്‍ കൊന്നുതള്ളുന്നതെന്തുകൊണ്ടാണ് ?
തൊടുപുഴ: വിവാഹ ശേഷം ഒരുമിച്ചു മുന്നോട്ടുപോകാന്‍ കഴിയില്ലെങ്കില്‍ പിന്നെ കൊന്നോ ചത്തോ തീരണമോ ? ഈ ചോദ്യം മുമ്പേ ഉയര്‍ന്നതാണ്. അപ്പോഴും പൊട്ടാനും ചീറ്റാനുമായി എത്രയോ ജീവിതങ്ങള്‍്. അവയൊക്കെ പുറത്തുവരുന്നതോ മറ്റൊരു പൊട്ടിത്തറിയിലൂടെ മാത്രം. പൊട്ടിത്തെറിക്കുന്നതിലേറെയും സ്ത്രീ ജീവിതങ്ങളാണ്. അനിശ്ചിതത്വത്തിലാകുന്നതോ ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളുടെ ഭാവിയും.
ഏറ്റവും ഒടുവിലെത്തേതാണ് ഇടുക്കിയില്‍ നിന്നും കേട്ട അനുമോളുടെ ജീവിതം. വേണ്ടെന്ന് കേട്ടാല്‍ വെട്ടുന്നവരുടേയും വേണ്ടെന്ന് വെക്കാന്‍ വിഷം പുരട്ടുന്നവരുടെയും എണ്ണം കൂടുകതന്നയാണ്.
കഴുത്തറുക്കാനും കോപ്പര്‍ സള്‍ഫേറ്റ് കലക്കാനുമൊക്കെ എത്ര ലാഘവത്തോടെയാണ് ഒരിക്കല്‍ സ്‌നേഹിച്ചിരുന്നവര്‍ക്ക് കഴിയുന്നത്..! നേരത്തെ കോഴിക്കോട്ടിയിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസം കോട്ടയത്തായിരുന്നു. ഇന്ന് ഇടുക്കിയിലാണെന്നു മാത്രം. സ്ഥലങ്ങള്‍ മാത്രമേ മാറുന്നുള്ളൂ. ആളുകളും. പ്രണയം പ്രതികാരമാകുന്നു. കുടുംബം പൊട്ടിത്തെറിക്കുന്നു.
തൊടുപുഴ കാഞ്ചിയാറില്‍ അധ്യാപികയുടെ മൃതദേഹം കട്ടിലിനടിയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പിതൃ സഹോദരിക്കയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് ഒടുവില്‍ പുറത്തുവന്നത്. നെഞ്ചു പൊള്ളിക്കുന്നതാണ് സന്ദേശം.
എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാന്‍ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയില്‍ എവിടേലും പോയി ജീവിക്കണം. പറയുന്നവര്‍ക്ക് എന്തും പറയാം, അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ.പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നുമൊക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷന്‍ കൂടെയുണ്ടെങ്കിലേ ജീവിക്കാന്‍ പറ്റുകയുള്ളെന്നൊന്നുമില്ലല്ലോ'മസ്‌ക്കറ്റിലുള്ള ഫിലോമിനയെന്ന സഹോദരിക്കാണ് യുവതി അവസാനമായി സന്ദേശം അയച്ചത്. മാര്‍ച്ച് 17നായിരുന്നു സന്ദേശം അയച്ചത്. 21ാം തിയതിയാണ് അധ്യാപികയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശപ്പെട്ട രീതിയില്‍ സംസാരിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു.'
അനുമോള്‍ അയച്ച സന്ദേശത്തിന് സഹോദരി മറുപടി നല്‍കിയെങ്കിലും തിരിച്ച് പ്രതികരണം ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് അനുമോള്‍ മരിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."