HOME
DETAILS
MAL
പി.ടി തോമസ് മരിച്ചതിലൂടെ തെറ്റ് തിരുത്താന്‍ സൗഭാഗ്യമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യം വി.ഡി സതീശന്
backup
May 13 2022 | 10:05 AM
തൃക്കാക്കര: തൃക്കാകര ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
പി.ടി തോമസിനെ വിജയിപ്പിച്ചത് അബദ്ധമാണെന്നും പി.ടി തോമസ് മരിച്ചത് കൊണ്ട് തെറ്റ് തിരുത്താനുള്ള സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിന് ചേരാത്ത പ്രയോഗമാണത്. നിയമസഭയില്‍ യു.ഡി.എഫിന്റെ കുന്തമുനയായിരുന്നു പി.ടി തോമസ്. സര്‍ക്കാരിനെ ശക്തമായി ആക്രമിച്ചയാളാണ്. ആ വിരോധം മനസില്‍ സൂക്ഷിച്ച് ഇത്തരമൊരു പദപ്രയോഗം നടത്തിയത്.
പരനാറി, കുലംകുത്തി പ്രയോഗങ്ങളില്‍ അഗ്രഗണ്യനാണല്ലോ മുഖ്യമന്ത്രി. എന്നിട്ട് കുലംകുത്തികളെ മാലയിട്ട് സ്വീകരിക്കും. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും വി.ഡി സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."