ന്യൂനപക്ഷ ക്രൂരത വര്‍ധിക്കുന്നു, വിദ്വേഷ രാഷ്ട്രീയത്തെ എന്തു വിലകൊടുത്തും തടയും; ചിന്തന്‍ ശിബിരില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് സോണിയ
കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് തുടക്കം. അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധ ക്രൂരത വര്‍ധിച്ചുവരികയാണെന്നും മോദി അന്വേഷണ വിഭാഗങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും സോണിയ പറഞ്ഞു.
പാര്‍ട്ടിക്ക് പുത്തനുണര്‍വ് നല്‍കാനുള്ള ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിലാണ് തുടക്കം കുറിച്ചത്. പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച സോണിയാ ഗാന്ധി കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിആര്‍.എസ്.എസ് നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
ജനങ്ങള്‍ ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായ ചര്‍ച്ചക്കുള്ള സമയമാണിത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ക്രൂരത രാജ്യത്ത് തുടരുകയാണ്. ന്യൂനപക്ഷങ്ങള്‍ ഈ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. നെഹ്‌റുവിനെപ്പോലുള്ള നേതാക്കളുടെ ത്യാഗങ്ങളും സംഭാവനകളും കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്ന് സോണിയ ആരോപിച്ചു. മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."