പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കും: രാഹുലിന് വിമാനത്താവളത്തില്‍ വന്‍ സ്വീകരണം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്ക് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വലിയ സ്വീകരണം നല്‍കി കോണ്‍ഗ്രസ് എം.പിമാരും പ്രവര്‍ത്തകരും. അദ്ദേഹത്തിനെതിരായ സൂറത്ത് കോടതി വിധി ഉണ്ടായ പശ്ചാത്തലത്തില്‍ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സ്വീകരണം ഒരുക്കിയത്.
സുപ്രീം കോടതി ഈ കേസ് തള്ളിക്കളയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസെന്നും മേല്‍ക്കോടതിയില്‍ കേസ് എത്തുന്നതിനിടെ ബി.ജെ.പിയുടെ ഭാഗത്ത് നിന്നുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പറഞ്ഞു. സത്യത്തിനുവേണ്ടി പോരാടുന്ന രാഹുലിനെ തളര്‍ത്താനാവില്ലെന്ന് രമ്യാ ഹരിദാസ് എംപിയും പ്രതികരിച്ചു.
#WATCH | Congress MP Rahul Gandhi arrives at his residence in Delhi.
— ANI (@ANI) March 23, 2023
Surat District Court in Gujarat held him guilty in the criminal defamation case filed against him over his 'Modi surname' remark. He was later granted bail. pic.twitter.com/9Kw3IBVHMt
നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി രാഹുലിനെ സ്വീകരിച്ചത്. വന്‍ പൊലീസ് സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."