HOME
DETAILS
MAL
രണ്ട് ക്ലിക്കില്‍ വീണ പകര്‍ത്തി ആ അപൂര്‍വ നിമിഷങ്ങള്‍
backup
May 20 2021 | 21:05 PM
തിരുവനന്തപുരം: കേരള ചരിത്രത്തിലെ ആദ്യ തുടര്‍ മ ുഖ്യമന്ത്രിയെന്ന ഖ്യാതിയോടെ സത്യപ്രതിജ്ഞയ്ക്ക് പിണറായി വിജയന് നടന്നുകയറിയപ്പോള്‍ ഇരട്ടിമധുരമായിരുന്നു മകള്‍ വീണയ്ക്ക്. അച്ഛന് മുഖ്യമന്ത്രിയായപ്പോള്‍ ഭര്‍ത്താവ് മുഹമ്മദ് റിയാസ് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുന്ന അപൂര്വചടങ്ങില് സാന്നിധ്യമാകാന്‍ വീണയ്ക്ക് സാധിച്ചു. മകള്‍ എന്ന നിലയിലും ഭാര്യ എന്ന നിലയിലും വീണയ്ക്ക് ലഭിച്ച അപൂര്‍വ അവസരം കേരളാ ചരിത്രത്തില്‍ തന്നെ ആദ്യം.
അച്ഛനും ഭര്‍ത്താവും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മൊബൈലില്‍ ആ അപൂര്‍വ നിമിഷങ്ങള്‍ പകര്‍ത്തുകയായിരുന്നു വീണ. തനിക്ക് ലഭിച്ച ചരിത്രപരമായ അവസരം ഒരു മൊബൈല്‍ കാമറയില്‍ രണ്ട് ക്ലിക്കിലായി വീണ പകര്‍ത്തി. കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു വീണയും റിയാസും വിവാഹിതരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."