HOME
DETAILS
MAL
സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് ചെന്നിത്തല
backup
May 20 2021 | 21:05 PM
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ദിനത്തില്‍ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്ന ചെന്നിത്തല, കൊവിഡ് ദുരിതംവിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെയെന്ന് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. സഹകരിക്കേണ്ട കാര്യങ്ങളില്‍ പൂര്‍ണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതല്ലെന്നും കൊവിഡ് വ്യാപനം അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ നേരിട്ട് പങ്കെടുക്കാതിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കന്റോണ്‍മെന്റ് ഹൗസിലെ ഓഫിസ് മുറിയിലിരുന്നാണ് രമേശ് ചെന്നിത്തല സത്യപ്രതിജ്ഞാ ചടങ്ങ് കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."