ചിന്തൻ ശിബിരത്തിന് തുടക്കം കോൺഗ്രസിൽ അടിയന്തര മാറ്റം വേണം: സോണിയ, രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ ക്രൂരത തുടരുന്നു
ഉദയ്പൂർ (രാജസ്ഥാൻ)
കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉദയ്പൂരിൽ ചിന്തൻ ശിബിരത്തിന് തുടക്കം.
പാർട്ടിയിൽ അടിയന്തര മാറ്റം അനിവാര്യമെന്ന് ചിന്തൻ ശിബിരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
വ്യക്തിതാൽപര്യങ്ങൾക്ക് അതീതമായി പാർട്ടിയെ കാണണം. ശിബിരത്തിൽ എല്ലാ അംഗങ്ങളും അവരുടെ അഭിപ്രായങ്ങൾ തുറന്നുപറയണം. നമ്മൾ ശക്തരും ഐക്യമുള്ള പാർട്ടിയുമാണെന്ന് രാജ്യത്തിന് കാണിച്ചുകൊടുക്കേണ്ടതുണ്ട്.
ന്യൂനപക്ഷങ്ങൾക്ക് എതിരായ ക്രൂരത രാജ്യത്ത് തുടരുകയാണ്. ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. നെഹ്‌റുവിനെ പോലുള്ള നേതാക്കളുടെ ത്യാഗങ്ങളും സംഭാവനകളും സർക്കാർ വിസ്മരിക്കുകയാണ്.
ജനങ്ങൾ ഭയത്തോടെ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്.
ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരേയുള്ള ചർച്ചയുടെ സമയമാണിത്. അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണ്. വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കി. ഐക്യത്തിന്റെ സന്ദേശമാണ് ചിന്തൻ ശിബിരത്തിൽ മുഴങ്ങേണ്ടത്. യു.പി.എ കാലത്തെ പദ്ധതികൾ മോദി സർക്കാർ ഹൈജാക്ക് ചെയ്യുകയാണ്.
തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ കൊണ്ടുവന്നത് യു.പി.എ സർക്കാരാണെന്നും അവർ പറഞ്ഞു.
കേരളത്തിൽ നിന്നുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."