കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; ഹരജിയുമായി 14 രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രിംകോടതിയില്‍. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചത്. ഹരജി അടുത്തമാസം അഞ്ചിന് സുപ്രിംകോടതി പരിഗണിക്കും.
കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ശിവസേന, ഡിഎംകെ, ആര്‍ജെഡി, ബിആര്‍എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ജെഎംഎം, ജെഡിയു, സിപിഎം, സിപിഐ, സമാജ്വാദി പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അറസ്റ്റ്, റിമാന്‍ഡ്, ജാമ്യം തുടങ്ങിയവയില്‍ കോടതികള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും മാര്‍ഗനിര്‍ദ്ദേ ശം നല്‍കണമെന്നാണ് പാര്‍ട്ടികളുടെ ആവശ്യം.
സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജന്‍സികള്‍ ബി.ജെ.പിയുടെ എതിരാളികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണം ബി.ജെ.പി നിഷേധിച്ചു. ഏജന്‍സികള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബി.ജെ.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."