ഗസ്സയില്‍ 322 ദശലക്ഷം ഡോളറിന്റെ നാശനഷ്ടം; കെട്ടിടങ്ങളും ലൈബ്രറികളും തകര്‍ത്തു
ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടം. 322 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് വ്യോമാക്രമണത്തിലൂടെ ഉണ്ടായതെന്ന് ഗവ. മീഡിയ ഓഫിസ് അറിയിച്ചു. 184 ഫ്‌ളാറ്റുകളും വീടുകളും തകര്‍ന്നു. 33 മാധ്യമ ഓഫിസുകളും പൂര്‍ണമായി തകര്‍ന്നു. 92 ദശലക്ഷം ഡോളറിന്റെ നാശനഷ്ടമാണ് ഇതിലൂടെയുണ്ടായത്. 1,355 വീടുകള്‍ പൂര്‍ണമായും 13,000 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ ഗസ്സയിലെ കെട്ടിടങ്ങള്‍ക്കും ലൈബ്രറികള്‍ക്കും നേരെ കനത്ത ആക്രമണം നടത്തി. പുസ്തകശാലകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 70,000 ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായത്. ഗസ്സ നഗരത്തിലെ ഖുഹൈല്‍ കെട്ടിടത്തിലെ ലൈ്ബ്രറിയാണ് തകര്‍ത്തത്.
കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ തിരിച്ചടിയില്‍ ഇസ്‌റാഈല്‍ സൈനികന് പരുക്കേറ്റു. വടക്കന്‍ ഗസ്സയില്‍ നിന്നുള്ള മിസൈല്‍ ഇസ്‌റാഈല്‍ സൈനിക വാഹനത്തില്‍ പതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."